ഹണിട്രാപ്പ്: കണ്ണൂരില്‍ യുവതിയുള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസ്, കൊലപ്പെടുത്തുമെന്ന് ഭീഷണിയെന്ന്!!
കണ്ണൂര്‍: യുവതിയെ ചൂണ്ടിക്കാണിച്ച് പണവും മൊബൈല്‍ ഫോണും കവരുകയും യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ കേസ്. യുവതി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്തത്. മട്ടന്നൂര്‍ ആലച്ചേരി കീച്ചേരിയിലെ സിയ മന്‍സില്‍ കെ കെ മുഹമ്മദ് റയീസാണ് (29) പരാതിക്കാരന്. പരാതിയെ തുടര്‍ന്ന് റഷീദ, യൂനിസ്, സുനീര്‍, അലി മറ്റ് കണ്ടാലറിയാവുന്ന നാലുപേര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.
ഈ മാസം 25ന് ഉച്ച മുതല്‍ രാത്രി പത്തര വരെ പ്രതികള്‍ റഷീദ എന്ന സ്ത്രീയെ കൊണ്ട് പരാതിക്കാരനെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. തലശ്ശേരി വിക്ടോറിയ ഹോട്ടലില്‍ വിളിച്ച് വരുത്തിയ ശേഷം ഹോട്ടല്‍ കോംമ്പൗണ്ടിനകത്ത് വെച്ചും പേള്‍വ്യൂ ബാറില്‍ വെച്ചും തലശ്ശേരി വാധ്യാര് പീടികക്കടുത്ത് വെച്ചും പരാതിക്കാരനായ റയീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പരാതിക്കാരന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ലൈസന്‍സും 1200 രൂപയും പ്രതികള്‍ കൈക്കലാക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തതായി റയീസ് തലശ്ശേരി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പരാതി പ്രകാരം തലശ്ശേരി പോലീസ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications