കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹണിട്രാപ്പ്: കണ്ണൂരില്‍ യുവതിയുള്‍പ്പെടെ നാലുപേര്‍ക്കെതിരേ കേസ്, കൊലപ്പെടുത്തുമെന്ന് ഭീഷണിയെന്ന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: യുവതിയെ ചൂണ്ടിക്കാണിച്ച് പണവും മൊബൈല്‍ ഫോണും കവരുകയും യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ കേസ്. യുവതി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്തത്. മട്ടന്നൂര്‍ ആലച്ചേരി കീച്ചേരിയിലെ സിയ മന്‍സില്‍ കെ കെ മുഹമ്മദ് റയീസാണ് (29) പരാതിക്കാരന്‍. പരാതിയെ തുടര്‍ന്ന് റഷീദ, യൂനിസ്, സുനീര്‍, അലി മറ്റ് കണ്ടാലറിയാവുന്ന നാലുപേര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.

കണ്ണൂരില്‍ രണ്ടുദിവസം കൊണ്ട് ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ഥിനികള്‍: കാരണം തേടി പോലീസ്!!കണ്ണൂരില്‍ രണ്ടുദിവസം കൊണ്ട് ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ഥിനികള്‍: കാരണം തേടി പോലീസ്!!

ഈ മാസം 25ന് ഉച്ച മുതല്‍ രാത്രി പത്തര വരെ പ്രതികള്‍ റഷീദ എന്ന സ്ത്രീയെ കൊണ്ട് പരാതിക്കാരനെ ഫോണില്‍ വിളിച്ച് വരുത്തുകയായിരുന്നു. തലശ്ശേരി വിക്ടോറിയ ഹോട്ടലില്‍ വിളിച്ച് വരുത്തിയ ശേഷം ഹോട്ടല്‍ കോംമ്പൗണ്ടിനകത്ത് വെച്ചും പേള്‍വ്യൂ ബാറില്‍ വെച്ചും തലശ്ശേരി വാധ്യാര്‍ പീടികക്കടുത്ത് വെച്ചും പരാതിക്കാരനായ റയീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

kannurmap-

പരാതിക്കാരന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ലൈസന്‍സും 1200 രൂപയും പ്രതികള്‍ കൈക്കലാക്കുകയായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തതായി റയീസ് തലശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പ്രകാരം തലശ്ശേരി പോലീസ് പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.

English summary
Case against four including woman in honey trap case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X