Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്‍ഡിക്കേറ്റ് യോഗം അലങ്കോലമാക്കാന്‍ ശ്രമിച്ച കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച അന്‍പതോളം എംഎസ്എഫ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ റീപ് ഡാറ്റ തട്ടിപ്പ് ആരോപിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചത്.

യാതൊരു വിധ കരാറുകളും ഒപ്പുവെക്കാതെ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ എംകെസിഎല്‍ എന്ന മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയുടെ സെര്‍വറിലേക്ക് പൂരിപ്പിക്കാന്‍ കൊടുത്ത സര്‍വ്വകലാശാല നിലപാടിനെതിരെയും ഇ ഗ്രാന്റ്‌സ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഈടാക്കി പരീക്ഷ രജിസ്റ്റര്‍ ചെയ്യാനുള്ള സര്‍വ്വകലാശാല നിര്‍ദേശത്തിലും പ്രതിഷേധിച്ച് കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംസി അതുലിന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് കടന്ന് പ്രതിഷേധിക്കാന്‍ ശ്രമിച്ചു.

ksu-msf-protest

സാങ്കേതിക വിദ്യയിലെ പരിജ്ഞാനത്തെ പറ്റി പരിശോധന പോലും നടത്താതെ അസാപ്പ് മുഖേന സര്‍ക്കാരിന്റെ മറ പിടിച്ച് യൂണിവേഴ്‌സിറ്റി നടത്തുന്ന ഡാറ്റ ചോര്‍ത്തല്‍ ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇതിന് കമ്മീഷന്‍ പറ്റാനുള്ള ശ്രമമാണ് അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നതെന്നും കെഎസ്‌യു ആരോപിച്ചു.പ്രതിഷേധവുമായി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഹാളിലേക്ക് പാഞ്ഞടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഈ അഴിമതിയും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടും തിരുത്താന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായില്ലെങ്കില്‍ വിസിയെ വഴിയില്‍ തടയുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളുമായി കെഎസ്‌യു മുന്നോട്ട് പോകുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ പറഞ്ഞു.

ആഷിത്ത് അശോകന്‍, ഹരികൃഷ്ണന്‍ പാളാട്, രാഗേഷ് ബാലന്‍, അര്‍ജുന്‍ കോറോം,അമല്‍ തോമസ്,റയീസ് തില്ലങ്കേരി, സുഫൈല്‍ സുബൈര്‍, മുബാസ് സി എച്ച്, അക്ഷയ് കല്യാശ്ശേരി,വൈഷ്ണവ് കായലോട്, ശ്രീരാഗ് പുഴാതി, പ്രകീര്‍ത്ത് മുണ്ടേരി എന്നിവര്‍ നേതൃത്വം കൊടുത്തു. കെ.എസ്.യുവിനൊപ്പം എം.എസ്.എഫും സമരത്തിനിറങ്ങിയത് സര്‍വ്വകലാശാല ക്യാംപസിനെ പ്രക്ഷുബ്ധമാക്കി.

കെ റീപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല തിടുക്കപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടെന്ന് എംഎസ്എഫ് ആരോപിച്ചു. വൈസ് ചാന്‍സിലര്‍ ഉള്‍പ്പടെ പങ്കെടുത്ത സിന്‍ഡിക്കേറ്റ് യോഗം എം.എസ്.എഫ് പ്രവര്‍ത്തകരും തടസപ്പെടുത്തി. സര്‍വകാലാശാലയുടെ കവാടം താഴിട്ട് പൂട്ടിയാണ് പ്രവര്ത്തകര്‍ ഉപരോധ സമരം നടത്തിയത്.ഉപരോധ സമരം എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍ അധ്യക്ഷത വഹിച്ചു.

സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിസി കെ നജാഫ്,ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍, ജില്ലാ ഭാരവാഹികളായ ഷഹബാസ് കായ്യത്ത്, തസ്ലീം അടിപ്പാലം, സര്‍വകലാശാല സെനറ്റ് മെമ്പര്‍മാരായ ടികെ ഹസീബ്, ടിപി ഫര്‍ഹാന, സക്കീര്‍ തയിറ്റേരി,സല്‍മാന്‍ പുഴാതി, അസ്ലം കടന്നപ്പള്ളി ഉള്‍പ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് ഇവരെ പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്നും കേസെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+