തിരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല... ജീവിക്കാൻ വിടില്ലെന്ന് യുവതിക്കെതിരെ ഭീഷണി, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്!
പയ്യന്നൂര്‍: പാര്‍ട്ടി ഗ്രാമത്തില്‍ തെരഞ്ഞെടുപ്പു പിരിവു നല്‍കാത്ത യുവതിയെ തടഞ്ഞു നിര്‍ത്തി നാട്ടില്‍ ജീവിക്കാന്‍ വിടില്ലെന്നു ഭീഷണിപ്പെടുത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കൂട്ടാളികള്‍ക്കുമെതിരെ പൊലിസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് നടപടി.
എല്‍.ഡി.എഫ് കാസര്‍ഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമനും സംഘവും തന്നെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രസിഡന്റടക്കം നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

കുഞ്ഞിമംഗലം തലായില്‍ താമസിക്കുന്ന എകെ സ്വപ്ന നല്കിയ പരാതിയിലാണ് പ്രസിഡന്റ് എം.കുഞ്ഞിരാമന്, വിജയന്, മണി, കുഞ്ഞികൃഷ്ണന് എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ കുഞ്ഞിരാമനും സംഘവും വോട്ടഭ്യര്‍ഥിച്ചു എത്തിയിരുന്നു. ഈ സമയത്ത് തെരഞ്ഞെടുപ്പു ഫണ്ട് നല്‍കണമെന്നു ആവശ്യപ്പെട്ടു.
എന്നാല്‍ തന്റെ കൈയില്‍ പണം ഇല്ലെന്നു യുവതി പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രസിഡന്റും യുവതിയും തമ്മില്‍ വാക്തര്‍ക്കമായി. ഇവിടെ നിന്നും രോഷാകൂലരായി ഇറങ്ങിയ പോയ പ്രസിഡന്റും സംഘവും പിന്നീട് മറ്റൊരു ദിവസം വഴിയരികില്‍ തടഞ്ഞു നിര്‍ത്തി പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി പറയുന്നതാണ് നിയമമൊന്നും നിന്നെ മന:സമാധാനത്തോടെ ജീവിക്കാന്‍ വിടില്ലെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു സ്വപ്ന പരാതിയില്‍ പറയുന്നു.
അതേസമയം ഈ ആരോപണം നിഷേധിച്ചുകൊണ്ട് സിപിഎമ്മും രംഗത്തു വന്നിട്ടുണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്റെ പരാതിയില്‍ എകെ സ്വപ്നക്കെതിരെയും പോലീസ് കേസ്സെടുത്തിട്ടുണ്ട്. സ്വപ്നയുടെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോള്‍ തന്നെ അസഭ്യം പറഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ തന്നെ സമൂഹ മധ്യത്തിന് മുന്നില്‍ അപമാനിച്ചുവെന്നാണ് പ്രസിഡന്റ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications