കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല... ജീവിക്കാൻ വിടില്ലെന്ന് യുവതിക്കെതിരെ ഭീഷണി, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്!

  • By Desk
Google Oneindia Malayalam News

പയ്യന്നൂര്‍: പാര്‍ട്ടി ഗ്രാമത്തില്‍ തെരഞ്ഞെടുപ്പു പിരിവു നല്‍കാത്ത യുവതിയെ തടഞ്ഞു നിര്‍ത്തി നാട്ടില്‍ ജീവിക്കാന്‍ വിടില്ലെന്നു ഭീഷണിപ്പെടുത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കൂട്ടാളികള്‍ക്കുമെതിരെ പൊലിസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് നടപടി.

<strong>ഗുരുവായൂരപ്പന്‍ കോളജില്‍ പഠിച്ച മൂന്നു തലമുറ... എ പ്രദീപ് കുമാറിന്റെ വിജയത്തിനായി കൂടെ പഠിച്ചവരും..</strong>ഗുരുവായൂരപ്പന്‍ കോളജില്‍ പഠിച്ച മൂന്നു തലമുറ... എ പ്രദീപ് കുമാറിന്റെ വിജയത്തിനായി കൂടെ പഠിച്ചവരും..

എല്‍.ഡി.എഫ് കാസര്‍ഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമനും സംഘവും തന്നെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രസിഡന്റടക്കം നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

Kannur

കുഞ്ഞിമംഗലം തലായില്‍ താമസിക്കുന്ന എകെ സ്വപ്ന നല്‍കിയ പരാതിയിലാണ് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍, വിജയന്‍, മണി, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ കുഞ്ഞിരാമനും സംഘവും വോട്ടഭ്യര്‍ഥിച്ചു എത്തിയിരുന്നു. ഈ സമയത്ത് തെരഞ്ഞെടുപ്പു ഫണ്ട് നല്‍കണമെന്നു ആവശ്യപ്പെട്ടു.

എന്നാല്‍ തന്റെ കൈയില്‍ പണം ഇല്ലെന്നു യുവതി പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രസിഡന്റും യുവതിയും തമ്മില്‍ വാക്തര്‍ക്കമായി. ഇവിടെ നിന്നും രോഷാകൂലരായി ഇറങ്ങിയ പോയ പ്രസിഡന്റും സംഘവും പിന്നീട് മറ്റൊരു ദിവസം വഴിയരികില്‍ തടഞ്ഞു നിര്‍ത്തി പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി പറയുന്നതാണ് നിയമമൊന്നും നിന്നെ മന:സമാധാനത്തോടെ ജീവിക്കാന്‍ വിടില്ലെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു സ്വപ്‌ന പരാതിയില്‍ പറയുന്നു.

അതേസമയം ഈ ആരോപണം നിഷേധിച്ചുകൊണ്ട് സിപിഎമ്മും രംഗത്തു വന്നിട്ടുണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്റെ പരാതിയില്‍ എകെ സ്വപ്നക്കെതിരെയും പോലീസ് കേസ്സെടുത്തിട്ടുണ്ട്. സ്വപ്നയുടെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോള്‍ തന്നെ അസഭ്യം പറഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ തന്നെ സമൂഹ മധ്യത്തിന് മുന്നില്‍ അപമാനിച്ചുവെന്നാണ് പ്രസിഡന്റ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Case against Kunhimangalam Panchayath President for threaten women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X