കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ ജില്ലാകളക്ടറുടെ പേരില്‍ വ്യാജ ഫേസ്സ്ബുക്ക് അക്കൗണ്ട്: യുവാവിനെതിരെ പോലീസ് കേസെടുത്തു!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടിവി സുഭാഷിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി ജില്ലാഭരണകൂടത്തിന്റെയെന്ന പേരില്‍ വ്യാജ അറിയിപ്പുകള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മാട്ടൂല്‍ സ്വദേശി കെ.വി രഹനാസിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം ഷെയർചാറ്റ് ആപ്ലിക്കേഷന്‍ വഴി കലക്ടറുടെ വ്യാജ പേജ് ഉണ്ടാക്കി ജില്ലാ കലക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്തയാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഡെപ്യുട്ടി കളക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിച്ചു: മലയാളികളുടെ മോചനം ഉടൻ!!ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിച്ചു: മലയാളികളുടെ മോചനം ഉടൻ!!

ഐ.ടി ആക്റ്റ് പ്രകാരം കേസെടുത്ത് സി.ഐ എം. രാജേഷിന്റെ നേതൃത്വത്തിലാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. നേരത്തെ ജില്ലാകലക്ടര്‍ കണ്ണൂരില്‍ പൊതുചടങ്ങില്‍ പങ്കെടുക്കവെ മുഖ്യമന്ത്രി പരാതിപറയാന്‍ വേദിയിലെത്തിയ വയോധികയോട് തട്ടിക്കയറിയെന്ന വാര്‍ത്തയ്‌ക്കെതിരെ തന്റെ ഫേസ്സ് ബുക്ക് പേജിലൂടെ രംഗത്തു വന്നിരുന്നു.

facebook111-156

കണ്ണൂര്‍ ജില്ലാഭരണകൂടം നടത്തിയ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സംഭവം. മാനസികരോഗിണിയായ സ്ത്രീയോടു മുഖ്യമന്ത്രി കയര്‍ത്ത സംഭവം വ്യാജമാണെന്നായിരുന്നു കലക്ടറുടെ പോസ്റ്റ്. ഇതിനെതിരെ വിവിധകോണുകളില്‍ നിന്നും വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്് കലക്ടര്‍ പിന്‍വലിച്ചു. ഇതു സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി മാറി.

English summary
Case against man on fake facebook account for district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X