Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹർത്താൽ അക്രമം: കണ്ണൂരിൽ നൂറോളം പേർക്കെതിരെ കേസെടുത്തു

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്കുനേരെ അക്രമമഴിച്ചുവിട്ട നൂറോളം പേർക്കെതിരെ പൊലിസ് കേസെടുത്തു. ഹർത്താൽ ദിവസം പുലർച്ചെ തന്നെ നിരവധി വാഹനങ്ങള്‍ക്കു നേരെ ആസൂത്രിതമായി കല്ലേറുണ്ടായി. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് സ്വാധീനമേഖലകളിലാണ് അക്രമം നടന്നത്.

ഇരിട്ടി-മട്ടന്നൂര്‍ റൂട്ടില്‍ ഉളിയില്‍ കുന്നിന്‍ കീഴില്‍ ടിപ്പര്‍ ലോറിയുടെ ഗ്ലാസ് എറിഞ്ഞു തകര്‍ത്തു. വാഹനത്തിന്റെ താക്കോല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഊരി കൊണ്ടുപോയി. ക്രഷര്‍ ഉല്‍പ്പന്നം കയറ്റിയ ലോറിയുടെ ഗ്ലാസാണ് എറിഞ്ഞു തകര്‍ത്തത്. ഡ്രൈവര്‍ പരിക്കേല്‍ക്തെ ഓടിരക്ഷപ്പെട്ടു. മട്ടന്നൂരില്‍ മുഖം മൂടി ധരിച്ച ഒരു സംഘം കെഎസ്ആര്‍ടിസി ബസ്സിന് നേരെ പെട്രോള്‍ ഒഴിച്ച കുപ്പി എറിഞ്ഞു. ഇത്തരത്തില്‍ ഭീതിജനകമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച് ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഹര്‍ത്താലനുകൂലികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

hartalviolence-1

എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടികളുമായി പോലീസും രംഗത്തുണ്ട്. ഇതിനകം ഏതാണ്ട് നൂറിലധികം ആളുകളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെയും തീരുമാനം. ഹര്‍ത്താല്‍ ചെറിയ തോതിലെങ്കിലും ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഇത് ഏറെ വലച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. പരീക്ഷയായതിനാല്‍ മിക്ക കുട്ടികള്‍ക്കും രാവിലെ എത്താന്‍ സാധിക്കാതെ വഴിയില്‍ കുടുങ്ങിയിരുന്നു.

കണ്ണൂരില്‍ നിന്നും24 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് മേഖലയില്‍ നിന്ന് 30 ഓളം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മട്ടന്നൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സ്‌കൂള്‍ ബസ്സും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നായി ഏകദേശം 112 ഓളം പേരെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 65 പേര്‍ മുന്‍കരുതല്‍ തടങ്കലിലാണ്. ബാക്കിയുള്ളവരെ വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടും കടയടപ്പിക്കാന്‍ ശ്രമിച്ചതിനും വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. തലശ്ശേരി ഭാഗത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലേറുണ്ടായി. കല്‍പ്പറ്റ-തലശ്ശേരി ബസ്സിന്റെ ചില്ല് തകര്‍ത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.എല്ലാ സ്ഥലങ്ങളിലും പോലീസ് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്കു മുന്നില്‍ പോലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+