കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രായപൂര്‍ത്തിയാകാത്ത മകള്‍ വാഹനമോടിച്ചതിന് അമ്മയ്‌ക്കെതിരേ കേസെടുത്ത് പോലീസ്: സംഭവം കണ്ണൂരില്‍!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് സ്‌കൂട്ടി ഓടിക്കാനായി വിട്ടുകൊടുത്ത അമ്മയ്‌ക്കെതിരെ പൊലിസ് കേസെടുത്തു. മയ്യിലിനടുത്ത് കണ്ണാടിപറമ്പ് സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. ആര്‍.സി ഉടമയായ ഇവര്‍ പതിനേഴുകാരിയായ മകള്‍ക്ക് സ്‌കൂട്ടി ഓടിക്കാന്‍ കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം മയ്യില്‍ ടൗണില്‍ വച്ച് വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ വി.ആര്‍ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂട്ടി പിടികൂടിയത്. കുട്ടി മൈനറാണെന്ന് വ്യക്തമായതോടെയാണ് അമ്മയ്‌ക്കെതിരെ കേസെടുത്തത്.

twowheeler-1566038

മൂന്നു ദിവസം മുന്‍പ് ഇതുപോലെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കുവാന്‍ കൊടുത്തതിന് മയ്യില്‍ പോലീസ് വാഹന ഉടമക്കെതിരെ കേസടുത്തിരുന്നു. ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്.ഐ പറഞ്ഞു. പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ കൊടുത്താല്‍ 25,000 രൂപ പിഴയും വാഹനത്തിന്റെ ആര്‍.സി റദ്ദാക്കാന്‍ വരെ വ്യവസ്ഥ ചെയ്യുന്നുമുണ്ട്. ആര്‍.സി റദ്ദാക്കിയാല്‍ ഏത് വാഹനമായാലും പിന്നീട് നിരത്തിലിറക്കാന്‍ സാധിക്കുകയില്ല.


English summary
Case against mother on minor girl drives two wheeler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X