കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ആറ് വയസുകാരിയുടെ കണ്ണിൽ മുളക് തേച്ചു: രക്ഷിതാക്കൾക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും ക്രൂരതകളും വർധിക്കുന്നു. ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് ക്രൂരമായി പീഡിപ്പിച്ചതാണ് ഇതിൽ ഏറ്റവുമൊടുവിലെ സംഭവം. സംഭവത്തിൽ രക്ഷിതാക്ക ള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സൌദിയിൽ വ്യോമഗതാഗത മേഖലയിലേക്കും സൌദി വൽക്കരണം: മൂന്ന് വർഷത്തിനകം പൂർത്തിയാക്കാൻ നിർദേശം!!സൌദിയിൽ വ്യോമഗതാഗത മേഖലയിലേക്കും സൌദി വൽക്കരണം: മൂന്ന് വർഷത്തിനകം പൂർത്തിയാക്കാൻ നിർദേശം!!

ചിറ്റാരിക്കാല്‍ പറമ്പ കോളനിയിലെ ദമ്പതികളുടെ ആറുവയസുള്ള മകള്‍ക്കാണ് മാതാപിതാക്കളുടെ ക്രൂര പീഡനം സഹിക്കേണ്ടിവന്നത്. ദമ്പതികള്‍ പട്ടാപ്പകൽ കുട്ടിയുടെ കണ്ണില്‍ മുളക് തേക്കുന്നതു കണ്ട പരിസരവാസികള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കുട്ടിയെ അയല്‍പക്കത്തെ വീട്ടിലേക്ക് മാറ്റിയശേഷം മാതാപിതാക്കള്‍ക്കെതിരേ പോലീസില്‍ വിവരമറിയിച്ച് കേസെടുപ്പിക്കുകയായിരുന്നു. എസ്.ഐ.കെ പ്രശാന്തിനാണ് കേസന്വേഷണ ചുമതല. ജുവനൈല്‍ ആക്ട് പ്രകാരമാണ് മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തത്.

kannur-map-1

ഇതിനിടെ 15 വയസുകാരനായ മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് രംഗത്തെത്തി. മംഗളൂരുവില്‍ അറബി പഠനത്തിനായി പോയ പുഞ്ചക്കാട് തസ്മിറ മന്‍സിലില്‍ സാബിത്തി (15) നെയാണ് കാണാതായത്. പിതാവ് ഉസ്മാന്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടുവര്‍ഷ കാലമായി മംഗളൂരു ബി.സി റോഡിലെ പള്ളിക്ക് കീഴിലുള്ള സ്ഥാപനത്തിലാണ് സാബിത്ത് അറബി പഠനം നടത്തിവന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സാബിത്ത് പഠനത്തിനായി മംഗളൂരുവിലേക്ക് വീട്ടില്‍ നിന്നും പോയത്. എന്നാല്‍ മംഗളൂരിലെ പഠന കേന്ദ്രത്തിലോ തിരിച്ച് വീട്ടിലോ എത്താതിരുന്നതിനെ തുടര്‍ന്നാണ് പിതാവ് പോലിസില്‍ പരാതി നല്‍കിയത്.കുട്ടിക്കായി കർണാടക മേഖലയിൽ പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അറബിക് പഠനകേന്ദ്രത്തിലെ അധ്യാപകരെയും ജീവനക്കാരെയും ചോദ്യം ചെയ്യും.കുട്ടിയുടെ സഹപാഠികളിൽ നിന്നും മൊഴിയെടുക്കും.

English summary
Case against parents over six year old girl attacked in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X