കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ വിലക്ക് ലംഘിച്ച് കൂടിപ്പിരിയൽ നടത്തി: തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഉത്സവ ചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിച്ച തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു. തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ സമാപനമായ കൂടിപ്പിരിയല്‍ ചടങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുന്നൂറിലേറെ പേരാണ്‌ ചടങ്ങിനെത്തിയത്‌. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ തിങ്ങിക്കൂടിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്.

 ജനതാ കർഫ്യൂ: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി, വ്യാജന്മാർക്ക് കേരള പോലീസ് മുന്നറിയിപ്പ് ജനതാ കർഫ്യൂ: വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി, വ്യാജന്മാർക്ക് കേരള പോലീസ് മുന്നറിയിപ്പ്

ഇരുന്നൂറോളം പേർക്കെതിരെ കേസ്

ഇരുന്നൂറോളം പേർക്കെതിരെ കേസ്

ഉത്സവങ്ങള്‍ ചടങ്ങ് എന്ന നിലയില്‍ മാത്രം ചുരുക്കണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും പല തവണയായി അഭ്യര്‍ത്ഥിച്ചിരുന്നു. കൂടിപ്പിരിയല്‍ ചടങ്ങ് 2ന് ആരംഭിച്ച് നാലിന് ഇടയില്‍ അവസാനിപ്പിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ആളുകൾ പങ്കെടുത്തത്‌. ക്ഷേത്ര ഭാരവാഹികൾക്കും കണ്ടാലറിയുന്ന ഇരുന്നൂറോളം പേർക്കുമെതിരെയാണ് കേസ്.

പള്ളി കമ്മറ്റികൾക്കെതിരെ നടപടി

പള്ളി കമ്മറ്റികൾക്കെതിരെ നടപടി


സമയം സർക്കാർ നിർദേശം ലംഘിച്ച് ജുമാ നമസ്‌കാരം സംഘടിപ്പിച്ച രണ്ട് മുസ്ലിം പളളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂർ പൊലീസ് കേസെടുത്തു. പാലോട്ടുപള്ളി, പത്തൊൻമ്പതാം മൈൽ പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് കേസ്. വെള്ളിയാഴ്ചത്തെ ജുമാ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ പോലീസ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കാതെയാണ് നമസ്കാരം നടത്തിയത്. 200 ഓളം പേർ പങ്കെടുത്തതായി പോലീസ് അറിയിച്ചു.

സബ് കളക്ടറുടെ മുന്നറിയിപ്പ് അവഗണിച്ചു

സബ് കളക്ടറുടെ മുന്നറിയിപ്പ് അവഗണിച്ചു

തളിപ്പറമ്പ് പിലാത്തറയിലും ജുമാ മസ്ജിദിൽ ആൾക്കൂട്ടം എത്തിയതിനെ തുടർന്ന് സമാനമായ രീതിയിൽ ജുമാ മസ്ജിദിൽ ആൾക്കൂട്ടമെത്തിയിരുന്നു സബ് കലക്ടർ ഇലക്യയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവരെത്തായത്. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റു കൂടിയായ കലക്ടർ ടിവി സുഭാഷിന്റെ നിർദേശ പ്രകാരം 60 പള്ളി കമ്മിറ്റി ഭാരവാഹികൾക്കും കണ്ടാലറിയുന്ന 200 ഓളം പേർക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

കടകൾ അടച്ചിടാൻ നീക്കം

കടകൾ അടച്ചിടാൻ നീക്കം

കൊറോണ വൈറസ് രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അവശ്യസാധന വ്യാപാര സ്ഥപന ങ്ങളൊഴികെയുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങൾ ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ പൂർണ്ണമായും അടച്ചിടാനും തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 5 മണി വരെ മാത്രം തുറന്നു പ്രവർത്തി ക്കാനുമാണ് വ്യാപാരി സംഘടനാ നേതാക്കളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചത്.

 അവശ്യ സാധനങ്ങൾക്ക് ഇളവ്

അവശ്യ സാധനങ്ങൾക്ക് ഇളവ്

കൊറോണ വൈറസ് പ്രതിരോധം ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി ഇരിട്ടിയിലെ വ്യാപാര സംഘടനകൾ തന്നെയാണ് തീരുമാനവുമായി മുന്നോട്ട് വന്നത് ഇതിന്റെ അടിസ്ഥാനത്തിൽ നിത്യോപയോഗ സാധനങ്ങളായ പാൽ, മരുന്ന്, പലചരക്ക് കട എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങളെല്ലാം മാർച്ച് 24, 26, 27, 29 ദിവസങ്ങളിൽ പൂർണ്ണമായും അടച്ചു പൂട്ടും 'മാർച്ച് 23, 25, 28 ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തി ക്കുകയുമുള്ളൂ എന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും വ്യാപാരി സംഘടനാ നേതാക്കൾ അറിയിച്ചു.

English summary
Coronavirus: Case against temple commitee over rituals violationg rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X