ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാർക്കെതിരെ അതിക്രമം; സഹോദരൻ അടക്കം നാല് പേർക്കെതിരെ കേസ്
ഇരിട്ടി: കണ്ണൂര്‍ പേരാവൂര്‍ തൊണ്ടിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍ക്കു നേരെ അക്രമം നടത്തിയെന്ന് പരാതി.സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡറിലൊരാളുടെ സഹോദരനും സൃഹുത്തുക്കളുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെ പേരാവൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.

തൊണ്ടിയില്‍സ്വദേശികളായ സന്തോഷ്, തോമസ്, രതീശന്‍, ജോസി ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവില്‍ പോയതിനാല്‍ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. പേരാവൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ
തൊണ്ടിയില്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ ശിഖ -ബന്‍ഷിയോ ദമ്പതികള്‍ക്കു നേരെയാണ് തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അക്രമണമുണ്ടായത്.ഇവര്‍ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞതിനു ശേഷം അക്രമിച്ചുവെന്നാണ് പരാതി. ബന്‍ഷിയോയുടെ സഹോദരന്‍ സന്തോഷും സുഹൃത്തുക്കളും ചേര്‍ന്ന് അക്രമിച്ചുവെന്നാണ് പരാതി.തങ്ങളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും വീട്ടില്‍ നിന്നും ഇറങ്ങിയില്ലെങ്കില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും ദമ്പതികള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എറണാകുളം സ്വദേശിനിയാണ് ശിഖ. ഇവര്‍ തൊണ്ടിയില്‍ സ്വദേശി ഭര്‍ത്താവ് ബന്‍ഷിയോടൊപ്പം തറവാട്ടുവീട്ടില്‍ ഭര്‍തൃമാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു. കുടുംബകലഹമാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസ് പറയുന്നത്.
രണ്ടാഴ്ച്ച മുന്‍പ് തന്നെ അക്രമിച്ചുവെന്ന് കാണിച്ച് ബിന്‍ഷിക്കും ശിഖയ്ക്കുമെതിരെ സന്തോഷ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. അക്രമത്തിനിടെ ചെറുത്ത ശിഖയുടെ കഴുത്തില്‍ കത്തിക്കൊണ്ടു ശിഖ ബന്‍ഷിയോയെ വിവാഹം ചെയ്തതിനു ശേഷമാണ് പേരാവൂരില്‍ താമസമാക്കിയത്. ഇതിനെ ചൊല്ലി ബിന്‍ഷയോയുടെ വീട്ടകാര്‍ക്കിടെയില്‍ അസ്വാരസ്യമുണ്ടായിരുന്നു. വീട്ടുകാരും ദമ്പതികളും തമ്മില്‍ കലഹമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. നേരത്തെയും ഇരുവിഭാഗവും പരാതിയുമായി സമീപിച്ചിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications