കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം: ഏഴ് പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

തലശേരി: മുഴപ്പിലങ്ങാട് മമ്മാക്കുന്ന് ജുമാ മസ്ജിദില്‍ ലോക് ഡൗണ്‍ ലംഘിച്ച് നിസ്‌കാരം നടത്തിയ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കമ്മിറ്റി പ്രസിഡന്റ് എം കെ മുസ്തഫ, സെക്രട്ടറി അബ്ദുള്‍ അസീസ് കർമ്മൽ എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് എടക്കാട് പോലീസ് കേസെടുത്തത്.

 അതിനുള്ള ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നില്ല: ശോഭാ സുരേന്ദ്രന്‍ അതിനുള്ള ആർജ്ജവവും സത്യസന്ധതയും അദ്ദേഹത്തിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നില്ല: ശോഭാ സുരേന്ദ്രന്‍

ഇതിനിടെ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ഹി ഉ​ൾ​പ്പെ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ സ​ർ​ക്കാ​ർ 100 രൂ​പ പി​ഴ ചു​മ​ത്തി ത്തു​ട​ങ്ങി. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​ര പി​ഴ ചു​മ​ത്തു​മെ​ന്ന് പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സാ​മി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. കോ​വി​ഡ്-19 പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ത​പ​ര​മോ സാ​മൂ​ഹി​ക​മോ രാ​ഷ്‌​ട്രീ​യ​​മോ ആ​യ ആ​ൾ​ക്കൂ​ട്ട ച​ട​ങ്ങു​ക​ളും യോ​ഗ​ങ്ങ​ളും പു​തു​ച്ചേ​രി സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചിട്ടുണ്ട്.

mosque-1

റം​സാ​ൻ വ്രതാ​ച​ര​ണം 25 ന് ​തു​ട​ങ്ങു​മെ​ന്നി​രി​ക്കെ മ​സ്ജി​ദു​ക​ളി​ൽ പ്രാ​ർ​ഥ​ന, ഇ​ഫ്താ​ർ, ത​റാ​വീ​ഹ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാവി​ധ ആ​ൾ​ക്കൂ​ട്ട ച​ട​ങ്ങു​ക​ളും ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. മ​ത നേ​താ​ക്ക​ൾ, മു​ത്ത​വ​ല്ലി​മാ​ർ എ​ന്നി​വ​രു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് സമൂഹ വ്യാപനത്തിൽ ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ​ക്ക് കഴിഞ്ഞ ദിവസം ആ​ശ്വാ​സ​ദി​നമായിരുന്നു. ഇ​രു ജി​ല്ല​ക​ളി​ലും ആ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ല്ല. അ​തേ​സ​മ​യം ക​ണ്ണൂ​രി​ല്‍ 5,767പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 127 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. നി​ല​വി​ല്‍ 59 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 18 പേ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 11 പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും 39 പേ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍​നി​ന്ന് 1,739 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 1,464 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​യി. ഇ​തി​ല്‍ 1,348 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 275 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

കാ​സ​ര്‍​ഗോ​ഡ് ജില്ലയിൽ കഴിഞ്ഞ ദിവസം ആ​റു പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 55 ആ​യി കു​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ല്‍ നി​ന്ന് പു​തു​താ​യി ആ​ര്‍​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തു​വ​രെ 113 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ര​ണ്ടുപേ​രും സ​ര്‍​ജി കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് നാ​ലുപേ​രു​മാ​ണ് കഴിഞ്ഞ ദിവസം ഡി​സ്ചാ​ര്‍​ജ് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ വീ​തം ചെ​മ്മ​നാ​ട്, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ഓ​രോ​രു​ത്ത​ര്‍ വീ​തം മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

കാസർകോട് ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ 7,901 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 7,789 പേ​ര്‍ വീ​ടു​ക​ളി​ലും 112 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. ഇ​ന്ന​ലെ പു​തു​താ​യി ഒ​ൻ​പ​ത് പേ​രെ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​കെ 2,791 സാ​മ്പി​ളു​ക​ള്‍ അ​യ​ച്ച​തി​ല്‍ 2,160 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 236 ഫ​ല​ങ്ങ​ള്‍ കൂ​ടി ഇ​നി ല​ഭി​ക്കാ​നു​ണ്ട്. ഫീ​ല്‍​ഡ് ത​ല ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ ക​മ്യൂ​ണി​റ്റി സ​ര്‍​വേ​യി​ല്‍ 3,321 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും 74 പേ​രെ സാ​മ്പി​ള്‍ ശേ​ഖ​ര​ണ​ത്തി​നാ​യി റ​ഫ​ര്‍ ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്

English summary
Case againt mosque baerers over violation of lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X