കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീവിരുദ്ധപരാമര്‍ശം: കെ.സുധാകരനെതിരെ കണ്ണൂര്‍ ടൗണ്‍പൊലിസ് കേസെടുത്തു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള വീഡിയോ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെതിരേ പോലിസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വീഡിയോയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമുണ്ടെന്നു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

<strong>കേസെടുത്തത് കമ്മിഷന്റെ അനുവാദമില്ലാതെ, പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: എം കെ രാഘവന്‍</strong>കേസെടുത്തത് കമ്മിഷന്റെ അനുവാദമില്ലാതെ, പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം: എം കെ രാഘവന്‍

തുടര്‍ന്ന് താക്കീത് നല്‍കിയ കമ്മീഷന്‍ പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വീഡിയോ പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണു പോലിസ് പറയുന്നത്. 'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ വീഡിയോ കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

K Sudhakaran

ഇതിലെ പരാമര്‍ശം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ ഉദ്ദേശിച്ചുള്ളതാണെന്നും സ്ത്രീവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണു തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നത്. പരസ്യത്തിലെ പ്രയോഗം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചിരുന്നുവെന്നും കമ്മീഷന്‍ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. നേരത്തേ സംസ്ഥാന വനിതാ കമ്മീഷനും കേസെടുത്തിരുന്നു.സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, കെ.കെ രാഗേഷ് എം.പി എന്നിവരും സി.പി. എം അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂനിയനുമാണ് പരാതി നല്‍കിയത്.

അതേ സമയം കെ. സുധാകരന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കേസെടുത്ത നടപടി പ്രതിക്ഷേധാര്‍ഹമാണെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വീഡിയോ ഫെയ്‌സ് ബുക്കില്‍ പ്രദര്‍ശിപ്പിച്ചതിന് കേസെടുത്തത് ഭരണകൂടത്തിന് സി.പി.എമ്മിനോടുള്ള വിധേയത്വത്തിന്റെ തെളിവാണെന്നും സി.പി.എം ഇംഗിതത്തിന് വഴങ്ങി പക്ഷപാതപരമായ സമീപനം ഭരണകൂടം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം എല്‍.ഡി.എഫിനെതിരെ പെരുമാറ്റചട്ടം ലംഘിച്ചതിന് ഒട്ടേറെ പരാതികള്‍ റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കിയെങ്കിലും ആ പരാതികളൊന്നും മുഖവിലയ്‌ക്കെടുക്കാനോ പരിശോധിക്കാനോ തയാറായിരുന്നില്ല. സി.പി.എം അഭിഭാഷക സംഘടനയുടെ ജില്ലാ നേതാവായ പബ്ലിക് പ്രോസിക്യൂട്ടറോട് നിര്‍ബന്ധപൂര്‍വം പറഞ്ഞ് എഴുതി വാങ്ങിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ കേസെടുത്തിട്ടുള്ളത്. കക്ഷിരാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് ജില്ലാ ഭരണകൂടം പെരുമാറുന്ന തെറ്റായ നടപടിയെ നിയമപരമായി നേരിടുമെന്നും സതീശന്‍ പാച്ചേനി മുന്നറിയിപ്പുനല്‍കി.

English summary
Case filed against K Sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X