Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിയെ അപകീർത്തിപ്പെടുത്തുന്ന സോഷ്യൽ മീഡിയ കമന്റിട്ട അധ്യാപികക്കെതിരെ കേസെടുത്തു

കുത്തുപറമ്പ്: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര ഓർക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

വിവാദ കമന്റിനെതിരെ മാനന്തേരി സ്വദേശി പി ജിജോ ആണ് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയത്. ജന നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റെന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നും ജിജോ പറഞ്ഞു.

case

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചുവെന്ന ചാനൽ വാർത്തക്ക് താഴെയാണ് അധ്യാപിക അപകീർത്തികരമായ കമന്റിട്ടത്. ഇതു സി.പി.എം. സോഷ്യൽ മീഡിയ സഖാക്കളിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അധ്യാപകർക്ക് ആനുകൂല്യം നിഷേധിക്കുന്ന എൽഡിഎഫ് നേതാക്കൾക്കെതിരെയായിരുന്നു അധ്യാപികയുടെ രോഷപ്രകടനം . ഇതു വിവാദമായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ രോഷപ്രകടനം നടന്നിരുന്നു.ഡി.എ തടഞ്ഞുവെച്ചതുൾപടെയുള്ള സംഭവങ്ങളാണ് അധ്യാപികയുടെ രോഷപ്രകടനത്തിനിടയാക്കിയത്.

ഇവർക്കെതിരെ ഇടത് അധ്യാപക സംഘടനകൾ അതി ശക്തമായ പ്രതിഷേധം അഴിച്ചു വീട്ടിരുന്നു. കഴിഞ്ഞ ദിവസം കോടിയേരി ക്കെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പരാമർശം നടത്തിയ മുൻ കെ.പി.സി.സി അധ്യഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗൺമാനെ സർക്കാർ 'സർവിസിൽ നിന്നും പിരിച്ചു വിട്ടിരുന്നു സോഷ്യൽ മീഡിയ യിലാണ് കോൺഗ്രസ് അനുഭാവി കൂടിയായ ഇയാൾ കമന്റിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+