Get Updates
Get notified of breaking news, exclusive insights, and must-see stories!

മാഹിയില്‍ മദ്യലഹരിയില്‍ കാര്‍ ഓടിച്ച യുവതിയുടെ പരാക്രമം: പൊലിസ് കേസെടുത്തു

തലശേരി: മാഹിയില്‍ മദ്യലഹരിയില്‍ യുവതി ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്കും രണ്ടുകുഞ്ഞുങ്ങള്‍ക്കും പരുക്കേറ്റു ഇതു ചോദ്യം ചെയ്ത നാട്ടുകാരെ മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ റോഡിലെറിഞ്ഞു പൊട്ടിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍.

ബുധനാഴ്ച്ച വൈകുന്നേരമാണ് മാഹിയിലെ പന്തക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപം മദ്യലഹരിയില്‍ കാറോടിച്ച് വന്ന ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ചത്. മൂഴിക്കരയിലെ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് (29) നടുറോഡില്‍ പരാക്രമമുണ്ടാക്കുകയും നാട്ടുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തത്. ഇവര്‍ ഓടിച്ച കാറിടിച്ച്‌നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും കുട്ടിക്കും പരിക്കേറ്റു

kerala

അപകടം നടന്നയുടനെനാട്ടുകാര്‍ എത്തിയതോടെ യുവതി കാറില്‍ നിന്നിറങ്ങി അക്രമാസക്തമാകുകയായിരുന്നു - അപകടകാരണം ആരാഞ്ഞ ബൈക്ക് യാത്രക്കാരനായ പാനൂര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു

പന്തക്കല്‍ പോലീസില്‍ വിവരമറിയിച്ചതോടെ എസ്.ഐ.പി.പി. ജയരാജന്‍, എ.എസ്.ഐ.എ.വി.മനോജ് കുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി പന്തക്കല്‍ പോലീസ് പറഞ്ഞു.

യുവതി ഓടിച്ചു വന്ന ബലേറൊ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം യുവതിയുടെ പേരില്‍ പന്തക്കല്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.മദ്യപിച്ചുവാഹനമോടിച്ചതിനും പൊതുജനശല്യമുണ്ടാക്കിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+