• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ദത്തെടുത്ത പെൺകുട്ടിയെ മധ്യവയസ്ക്കൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: പോലീസ് അന്വേഷണം കൊച്ചിയിലേക്ക്

  • By Desk

കൂത്തുപറമ്പ്: വിമുക്തഭടനെന്ന പേരിൽ പോറ്റി വളർത്താനായി ദ​ത്തെ​ടു​ത്ത 14 വയസുകാരി പെ​ൺ​കു​ട്ടി​യെ മധ്യവയസ്ക്കൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ. കേസിൽ അ​ന്വേ​ഷ​ണ ​സം​ഘം കൊച്ചിയിലേക്ക്. ഈ കേസിൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി ക​ണ്ടം​കു​ന്നി​ലെ സി ജി ശ​ശി​കു​മാ​റു​ (60)മാ​യാ​ണ് പോ​ലീ​സ് സം​ഘം ശനിയാഴ്ച്ച. കൊച്ചി ശി​ശു​സം​ര​ക്ഷ​ണ സ​മി​തി ഓ​ഫീ​സി​ലേ​ക്ക് പോ​കു​ക. ഇ​തി​നാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ശ​ശി​കു​മാ​റി​നെ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ കൂത്തുപറമ്പ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാങ്ങി.

പാറാവുനിന്ന വനിതാപോലീസുകാരിയ ശിക്ഷിച്ച നടപടി; കൊച്ചി ഡിസിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്

കൊച്ചിയിൽ പ്രവർത്തിക്കുന്ന ശി​ശു​സം​ര​ക്ഷ​ണ സ​മി​തി​യി​ൽ​നി​ന്ന് കേ​സ് സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റു കു​ട്ടി​ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ശ​ശി​കു​മാ​ർ മൂ​ന്നു​ത​വ​ണ വി​വാ​ഹം ചെ​യ്ത​താ​യാ​ണ് വി​വ​ര​മെ​ന്ന് കുത്തുപറമ്പ് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ത്ന​കു​മാ​രി എ​ന്ന സ്ത്രീ​യോ​ടൊ​പ്പം താ​മ​സി​ച്ചു​വ​ര​വെ​യാ​ണ് പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. കൊച്ചി ശി​ശു​സം​ര​ക്ഷ​ണ സ​മി​തി പെ​ൺ​കു​ട്ടി​യെ താ​ത്കാ​ലി​ക​മാ​യി ദ​ത്ത് ന​ൽ​കി​യ​ത് യാ​തൊ​രു അ​ന്വേ​ഷ​ണ​വും കൂ​ടാ​തെ​യാ​ണെ​ന്ന പ​രാ​തി​യിലും പൊലിസ് അന്വേഷണം നടത്തും. ശിശുക്ഷേമ സമിതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ച. ഇയാൾക്ക് യാതൊരു പരിശോധനയുമില്ലാതെയാണ് കൊച്ചി ശിശുക്ഷേമ സമിതിവർഷങ്ങൾക്കു മുൻപ് 14കാരിയെ കൈമാറിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.

നേരത്തെ രണ്ട് വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്തഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതിയായ സി ജി ശശികുമാര്‍ കൂത്തുപറമ്പില്‍ താമസിച്ചിരുന്നത്. 2017ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതുമെല്ലാം മൂന്ന് വര്‍ഷമിപ്പുറം സഹോദരി വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് ശിശുക്ഷേമ സമിതി അറിയുന്നത്. പോറ്റിവളര്‍ത്താന്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസില്‍ കൂത്തുപറമ്പ് സ്വദേശി സി ജി ശശികുമാര്‍ അറസ്റ്റിലായത്

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ഇയാളുടെ ഭാര്യ പിടിയിലായി. മാതാപിതാക്കള്‍ മരിച്ച 14 വയസുള്ള പെണ്‍കുട്ടിയെ കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും 2016ലാണ് പ്രതി വളര്‍ത്താന്‍ കൊണ്ടുപോകുന്നത്. കഴിഞ്ഞമാസം കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിങ് ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ വീട്ടിലേക്ക് വെക്കേഷന് ചെന്നപ്പോള്‍ തന്നെയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും കുട്ടി മൊഴി നല്‍കിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കൂത്തുപറമ്പ് പോലിസിന് കിട്ടിയത്. മൂന്ന് വര്‍ഷം പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ കുട്ടി 2017ല്‍ ഗര്‍ഭിണി ആയിരുന്നു. പ്രതി ആരുമറിയാതെ ഗര്‍ഭം അലസിപ്പിച്ചു. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണം കിട്ടാനുമാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളര്‍ത്താന്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി. ഇങ്ങനെ നല്‍കുമ്പോള്‍ കുട്ടിയെ വളര്‍ത്താന്‍ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നടത്തണം. ഈ കുട്ടിയെ നല്‍കുമ്പോള്‍ കാര്യക്ഷമമായ അന്വേഷണങ്ങളൊന്നും നടന്നില്ല. നാടക പ്രവര്‍ത്തകനായിരുന്ന ഇരിട്ടി സ്വദേശിയായ ശശികുമാര്‍ വിമുക്തഭടന്‍ എന്ന് കള്ളം പറഞ്ഞാണ് കൂത്തുപറമ്പിനടുത്തുള്ള കണ്ടംകുന്നില്‍ എട്ടുവര്‍ഷം മുമ്പ് താമസം തുടങ്ങിയത്. നേരത്തെ രണ്ടുതവണ കല്യാണം കഴിച്ചത് മറച്ചുവച്ചാണ് ഇയാള്‍ മൂന്നാമതും വിവാഹം കഴിച്ചത്. ആദ്യത്തെ ബന്ധത്തില്‍ കുട്ടികളുള്ള കാര്യവും ഇയാള്‍ മറച്ചുവച്ചു. ഭാര്യയെയും കുട്ടിയെയും ഇയാള്‍ മദ്യപിച്ചെത്തി മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. സംരക്ഷണയില്‍ വിട്ടുനല്‍കുന്ന കുട്ടിക്ക് എല്ലാ മാസവും കൗണ്‍സിലിംഗ് നല്‍കണമെന്ന നിയമം ഇവിടെ നടപ്പായില്ല. 2012-14 കാലയളവില്‍ കൊച്ചിയിൽ നിന്നും കോഴിക്കോട്ട് നിന്നും സമാനമായി രണ്ട് പെണ്‍കുട്ടികളെ സ്വീകരിച്ചിരുന്ന കാര്യവും കണ്ണൂരിലെ ശിശുക്ഷേമ സമിതിക്ക് അറിയില്ലെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.

English summary
Case investigation to Kochi over POSCO case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X