Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ ബസില്‍ നിന്നും വെടിയുണ്ടകള്‍ പിടിച്ച കേസ്: അന്വേഷണസംഘം കര്‍ണാടകയിലേക്ക്

ഇരിട്ടി:കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ നിന്ന് നൂറുവെടിയുണ്ടകള്‍ ക്‌ണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കര്‍ണാടക കേന്ദ്രീകരിച്ചു അന്വേഷണമാരംഭിച്ചു. നായാട്ടു സംഘത്തിന് വേണ്ടിയാണ് വെടിയുണ്ടകള്‍ അതിര്‍ത്തി കടത്തി കൊണ്ടു വന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

കര്‍ണാടകയില്‍ നിന്നും നാടന്‍തോക്കുകളും വ്യാപകമായി എത്തുന്നുണ്ടെന്നാണ് വിവരം. വന്യമൃഗശല്യം നേരിടാനെന്ന മറവിലാണ് കള്ളതോക്കും തിരകളും കടത്തുന്നത്. കര്‍ണാടയിലെ വീരാജ് പേട്ട, മൈസൂര് എന്നിവടങ്ങളില്‍ കള്ളത്തോക്ക് വിതരണം ചെയ്യുന്നതിനായി പ്രത്യേക ഏജന്റുമാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

police knr new

കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നും നൂറുവെടിയുണ്ടകളാണ് എക്‌സൈസ് പിടികൂടിയത്. എന്നാല്‍ ഈ വിവരം എക്‌സൈസ് പൊലിസിനെ അറിയിച്ചത് ഏഴുമണിക്കൂര്‍ കഴിഞ്ഞാണ്. ഇതു അന്വേഷണത്തിന് തടസമായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇതോടെ ബസ് യാത്രക്കാരെ ചോദ്യം ചെയ്യാനോ ബസില്‍ കൂടുതല്‍ പരിശോധന നടത്താനോ പൊലിസിന് കഴിഞ്ഞില്ല.

ഇതോടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നാണ് സൂചന. ആംസ് ആക്ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ്് ആയതിനാലാണ് പൊലിസിന് എക്‌സൈസ് വെടിയുണ്ടകള്‍ കൈമാറിയത്. റൂറല്‍ ജില്ലാ പൊലിസ് മേധാവി പി.ബി രാജീവ് വിവരമറിഞ്ഞയുടന്‍ സമഗ്രമായ അന്വേഷണം നടത്താന്‍ ഇരിട്ടി പൊലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇരിട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ ബിനോയിയുടെ നേതൃത്വത്തിലാണ് പൊലിസ് കര്‍ണാടകയിലെത്തി അന്വേഷണമാരംഭിച്ചത്.

ഇരിട്ടി കിളിയന്തറയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസില്‍ നിന്നാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ നൂറു പാക്കറ്റുകളിലായി നൂറ് നാടന്‍ തോക്കുതിരകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നുമണിക്കാണ് സംഭവം. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍നടപടികള്‍ക്കായി ഇരിട്ടി പൊലിസിന് കൈമാറിയത് രാത്രി ഏഴുമണിയോടെയാണ്. ഇതിനുശേഷമാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ബസ് ജീവനക്കാരെ പൊലിസ്‌ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ക്കൊന്നും അറിയില്ലെന്ന മറുപടിയാണ് നല്‍കിയത്. വരുംദിവസങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് ഇരിട്ടി പൊലിസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+