വ്യാജ ലൈസൻസുണ്ടാക്കി തോക്ക് കൈവശം വെച്ചു: മൂന്ന് കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂരിൽ കേസെടുത്തു
കണ്ണൂർ: എടിഎമ്മിൽ നിന്നും പണം നിറയ്ക്കാൻ പോകുന്ന വാഹനങ്ങളിലെ യാത്രക്കാരി നിന്നും തോക്കു കൾ പിടിച്ചെടുത്ത സംഭവത്തിൽ കാശ്മീരി സദേശികളായ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കാശ്മീരിലെ രജൗരി ജില്ലക്കാരായ കല്യാൺ സിങ്, കശ്മീർ സിങ്, പ്രദീപ് സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരിൽ നിന്നും പിടിച്ചെടുത്ത തോക്കുകൾക്ക് ലൈസൻസില്ലെന്ന് വിശദ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ തോക്കുകൾക്ക് ലൈസൻസുണ്ടെന്നു അവകാശപെട്ടുകൊണ്ട് ഹാജരാക്കിയ രേഖകളും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യ വിവരത്തെ തുടർന്നു നടത്തിയ റെയ്ഡിലാണ് ഇവരിൽ നിന്നും തോക്കുകൾ പോലീസ് പിടിച്ചെടുത്തത്. കണ്ണൂരിലെ എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് കരാറെടുത്ത കാശ്മീർ കേന്ദ്രീകരിച്ചുള്ള കമ്പിനിയാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത്. സാധാരണയായി ഇങ്ങനെ നിയോഗിക്കപ്പെടുന്നവരുടെ പൂർണ വിവരങ്ങളും ഇവരുടെ കൈവശമുള്ള ആയുധങ്ങളുടെ വിവരങ്ങളും എഡിഎമ്മിനെ അറിയിക്കാറുണ്ട്. എന്നാൽ കമ്പനി ഇതു ചെയ്തിട്ടില്ലെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. ഇവർ ഉപയോഗിച്ച തോക്കുകൾക്ക് ലൈസൻസില്ലാത്തതിനാലാണ് കണ്ണും ടൗൺ പോലീസ് കേസെടുത്തത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് സ്റ്റേഷൻ ഓഫീസർ ശ്രീജിത്ത് കൊടേരി അറിയിച്ചു.

കഴിഞ്ഞ ദിവസം സംസ്ഥാനത്താകമാനം വ്യാജ തോക്ക് കൈവശം വെച്ചതിന് 24 കാശ്മീരി ക ളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സുരക്ഷാ ജീവനക്കാരെ കൊണ്ടുവന്ന വിനോദ് കുമാർ എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയിലെ കളമശേരിയിലും തിരുവനന്തപുരം പേട്ടയിലും ഇതിനു സമാനമായ കേസുകൾ നിലവിലുണ്ട്. ഈ കേസിൽ ഉൾപ്പെട്ട സ്ഥാപനത്തിൻ്റെ ഹെഡ് ഓഫിസ് പ്രവർത്തിക്കുന്നത് കളമശേരിയിലാണ്. ഇവർസെക്യുരിറ്റി ജീവനക്കാരെ താമസിപ്പിച്ച വീട്ടിൽ നിന്നും ഏതാനും തോക്കുകളും നൂറോളം തിരകളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരം ഏജൻസികൾക്കായി തോക്കുകൾ കൈമാറിയെന്ന സംശയത്തെ തുടർന്ന് കാശ്മീരിലെ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications