ചുമട്ടുതൊഴിലാളിയെ തലയ്ക്ക് അടിച്ചുകൊന്ന കേസ്; അന്വേഷണം ഊർജിതമാക്കി പോലീസ്
മയ്യില്‍: സുഹൃത്തായ മുന്‍ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐദിനേശന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച്ച രാത്രി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍എത്തിച്ച് പ്രതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍പരിധിയിലെ കൊളച്ചേരി പറമ്പില്‍ അന്‍പതുവയസുകാരന്‍ വിറകുകൊളളികൊണ്ടുളള അടിയേറ്റുമരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലിസ് കസ്റ്റഡിയിലുളള ഗ്രേഡ് എസ്. ഐ എ. ദിനേശന്റെ മൊഴിയില്‍ നിന്നാണ് ഈക്കാര്യം വ്യക്തമായത്. ഇവര്‍ക്കായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കൊളച്ചേരി പറമ്പിലെ കൊമ്പന്‍ ഹൗസില്‍ സജീവനൊ(55)യാണ്ബുധനാഴ്ച്ച രാത്രി ഏഴരയോടെ ദിനേശന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും ദേഹത്തും ആഴത്തിലുളള മര്‍ദ്ദനമേറ്റ നിലയിലായിരുന്ന സജീവനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
മദ്യലഹരിയിലുണ്ടായ വാക്തര്‍ക്കത്തിനിടെ ദിനേശന്‍ വീടിന്റെ അടുക്കളയിലുണ്ടായിരുന്ന വിറകുകഷ്ണം കൊണ്ടു സജീവന്റെ തലയ്ക്കും ദേഹത്തും തലങ്ങും വിലങ്ങുമടിച്ചുവെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായത്.മുന്‍ ലോഡിങ് തൊഴിലാളിയായ സജീവന്‍ ഏറെക്കാലമായി ചികിത്‌സയിലായിരുന്നതിനാല്‍ ജോലിക്ക് പോകാറില്ല. ദിനേശന്റെ വീട്ടില്‍ ഇവര്‍ അധികദിവസങ്ങളിലും മദ്യപാനസദസു നടത്താറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടെ നിന്നും ഉച്ചത്തിലുളള ബഹളങ്ങളും അര്‍ധരാത്രിവരെ വെളിച്ചവും കാണാറുണ്ടെന്നാണ് മൊഴി. മയ്യില്‍ എസ്. ഐ സുമേഷന്റെ നേതൃത്വത്തിലുളള സംഘമാണ് ഗ്രേഡ് എസ്. ഐയെ കസ്റ്റഡിയിലെടുത്തത്.
മുന്‍ലോഡിങ് തൊഴിലാളിയാണ് കൊമ്പന്‍ സജീവന്‍. പരേതനായ കുഞ്ഞപ്പയുടെയും ലീലയുടെയും മകനാണ്. അങ്കണവാടി വര്‍ക്കറായി ഗീതയാണ് ഭാര്യ. മക്കള്‍: സ്വേത(നഴ്‌സിങ് സ്റ്റുഡന്റ് ബംഗ്‌ളൂര്) ശ്രേയ(വിദ്യാര്‍ത്ഥിനി)സഹോദരങ്ങള്‍: പുഷ്പജന്‍, മാലതി, ശോഭ, അനിത, അജിത.












Click it and Unblock the Notifications