Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപക അറിയാതെ എസ്ബിഐ എടിഎമ്മില്‍ നിന്നും ഒരുലക്ഷം തട്ടി: സംഭവം കണ്ണൂരില്‍!!

കണ്ണൂര്‍: ജില്ലയില്‍ വീണ്ടും എടിഎം തട്ടിപ്പ്. നിക്ഷേപകയറിയാതെ എടിഎമ്മില്‍ നിന്നും ഒരുലക്ഷം രൂപ തട്ടിയതായാണ് പരാതി. പുളിമ്പറമ്പിലെ സി.വി സുരേഖയുടെ തളിപ്പറമ്പ് എസ്ബിഐ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് മൂന്നു തവണയായി 30, 200 രൂപയാണ് പിന്‍വലിച്ചത്. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് മധ്യപ്രദേശില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ഇതിനെ തുടര്‍ന്ന് സുരേഖ തളിപ്പറമ്പ് സിഐക്ക് പരാതി നല്‍കി. കഴിഞ്ഞ നാലിന് രാത്രി 11.30 നും 12.20 നും ഇടയിലാണ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടത്. നാലാം തീയതി വന്ന മെസേജ് കഴിഞ്ഞ ദിവസമാണ് സുരേഖയുടെ ശ്രദ്ധയില്‍പ്പെട്ടത്. തളിപ്പറമ്പിലെ ഒരു ഷോപ്പിങ്ങ് മാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കാര്‍ഡ് വഴി പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. തുടര്‍ന്ന് എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ എടിഎം കാര്‍ഡ് ബ്ലോക്ക് ആണെന്ന് മനസിലായി.

atm-3-15607

ബാങ്കിലെത്തി കാര്‍ഡ് ബ്ലോക്ക് നീക്കം ചെയ്യുന്നതിന് അപേക്ഷിക്കുകയും സ്ലിപ്പ് വഴി പതിനായിരം രൂപ പിന്‍വലിക്കുകയും ചെയ്തു. പിന്നീടാണ് ബാങ്ക് അധികൃതര്‍ വിളിച്ച് നിങ്ങളുടെ അക്കൗണ്ടില്‍ പണം ഇല്ലെന്നും പിന്‍വലിച്ച പതിനായിരം രൂപ തിരിച്ചടക്കണമെന്നും ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ബാങ്കിലെത്തിയപ്പോള്‍ സുരേഖയുടെ മൊബൈലിലേക്ക് വന്ന മെസേജ് പരിശോധിച്ച ബാങ്ക് അധികാരികള്‍ മധ്യപ്രദേശില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്നും പൊലിസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് സുരേഖ പറയുന്നത്. പരാതി കൈപ്പറ്റിയെങ്കിലും അന്വേഷണം നടത്തുന്ന കാര്യത്തില്‍ തങ്ങള്‍ക്കു പരിമിതിയുണ്ടെന്നനിലപാടാണ് എസ്.ബി. ഐ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് സുരേഖ പറഞ്ഞു. തന്റെ എ.ടി. എം കാര്‍ഡിലുള്ള രഹസ്യപിന്‍കോഡ് മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+