• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സർക്കാർ വില നിശ്ചയിച്ചില്ല: ആറളം ഫാം ഗോഡൗണിൽ ടൺ കണക്കിന് കശുവണ്ടി കെട്ടിക്കിടന്നു നശിക്കുന്നു

  • By Desk

ഇരിട്ടി: സർക്കാർ വില നിശ്ചയിക്കാത്തതിനാൽ ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് കശുവണ്ടി. ഇതോടെ ഫാം അധികൃതർ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് ഏറ്റവും മികച്ച കശുവണ്ടി ഉൽപാദിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ആറളം ഫാം. സാധാരണയായി സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ സർക്കാർ അടിസ്ഥാന വില നിർണയിക്കാറുണ്ടായിരുന്നു. എന്നാൽ ഇക്കുറിയത് വൈകിയതാണ് വിളവെടുപ് തുടങ്ങിയിട്ടും കശുവണ്ടി വിൽക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് നയിച്ചതെന്ന് ഫാം അധികൃതർ പറയുന്നു.

സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയെന്ന് ഉമ്മന്‍ചാണ്ടി; വണ്‍ ഇന്ത്യയുമായി പ്രത്യേക അഭിമുഖം

ഇവിടെ നിന്നും ഉൽപാദിപ്പിക്കുന്ന കശുവണ്ടി സ്വകാര്യ ഏജൻസികൾക്ക് വലിയ വിലക്ക് നൽകാൻ ഫാം അധികൃതർക്ക് അനുവാദമില്ല. സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് സർക്കാർ ഏജൻസികൾക്ക് മാത്രമേ കശുവണ്ടി വിൽക്കാനുള അനുമതിയുള്ളു. എന്നാൽ വില നിർണയത്തിൽ തീരുമാനമാകാത്തതിനാൽ ആറളം ഫാം ഗോഡൗണിൽ കെട്ടിക്കിടക്കുന്നത് 25 ടണ്ണോളം കശുവണ്ടിയാണ്. ഉൽപ്പാദനസീസൺ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടിട്ടും വിൽപന നടക്കാത്തത് ആറളം ഫാമിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഫാമിലെ കശുവണ്ടി സർക്കാർ ഏജൻസികളായ കാപെക്സിനും കശുവണ്ടി വികസന കോർപറേഷനും നൽകാനാണ് നൽകാനാണ് നേരത്തെയുണ്ടാക്കിയ ധാരണ. ഇതുപ്രകാരം കഴിഞ്ഞ രണ്ടു വർഷവും മുൻ കുട്ടി വില നിശ്ചയിച്ച് സർക്കാർ ഏജൻസികളെടുക്കുകയായിരുന്നു. വില നിർണയ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും തീരുമാനമെടുത്തിട്ടില്ല. കാർഷികോൽപാദന കമ്മീഷണർ, സ്റ്റാസ്റ്റിക്കൽ വകുപ്പ് ഡെപ്യുട്ടി കമ്മിഷണർ കാംപെക്സ് എംഡി, കശുമാവ് വികസന സമിതി ചെയർമാൻ, ആറളം ഫാം എംഡി, ജില്ലാ കലക്ടർ എന്നിവരടങ്ങുന്നതാണ് വില നിർണയ സമിതി.

പൊതു വിപണിയിലെ വിലയും അന്താരാഷ്ട്ര മാർക്കറ്റിൽ കശുവണ്ടിപരിപ്പിന്റെ ഡിമാന്റും വിലയിരുത്തിയാണ് ഓരോ വർഷവും വില നിർണയിക്കുന്നത്. കഴിഞ്ഞ വർഷം പൊതു മാർക്കറ്റിൽ കിലോവിന് 130 രൂപയുണ്ടായിരുന്നപ്പോൾ നുറ്റിയൊന്ന് രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത് ഇങ്ങനെ വില നിശ്ചയിച്ചാൽ സീസണിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഇതേ വില ലഭിക്കുമെന്നതാണ് ഗുണം

മുൻവർഷം ഉൽപ്പാദനത്തിന്റെ അവസാന സമയമാകുമ്പോഴെക്കും പൊതുവിപണിയിൽ വില എൺപതിലേക്ക് താഴ്ന്നിരുന്നു. എന്നാൽ ഈ സീസണിൽ ഉൽപാദനത്തിന്റെ തുടക്കത്തിൽ പോലും കിലോവിന് നൂറ്റിപത്തു രൂപ പോലും ലഭിച്ചിട്ടില്ല ഇപ്പോൾ കിലോവിന് 95 രൂപയ്ക്കാണ് പൊതുവിപണിയിൽ വിൽപന നടക്കുന്നത്.

കാട്ടാന ശല്യം കാരണം മറ്റു കാർഷിക വിളകൾ വ്യാപകമായി നശിപിക്കപ്പെടുന്ന ആറളം ഫാമിന്റെ മുഖ്യ വരുമാനത്തിൽ ഗണ്യമായി കുറവ് സംഭവിച്ചത് വൻ പ്രതിസന്ധി തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നുറുകണക്കിന് തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് ഇത്തരം വരുമാനത്തിൽ നിന്നാണ്. കഴിഞ്ഞ വർഷം കാലവസ്ഥാ വ്യതിയാനം കാരണവും കൊവിഡ് അടച്ചിടലിനെ തുടർന്നും ദിവസങ്ങളോളം കശുവണ്ടി ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല.എന്നിട്ടു പോലും 152 ടൺ വിളവു ലഭിച്ചിരുന്നു. ഇക്കുറി മികച്ച ഉൽപ്പാദനമായതിനാൽ ഏറ്റവും ചുരുങ്ങിയത് 200 ടൺ ലഭിക്കുമെന്നാണ് ഫാം അധികൃതരുടെ പ്രതീക്ഷ

English summary
Cashew nut stock trapped in Aaralam farm due to price announcement delays
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X