Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ, ആരോഗ്യവകുപ്പ് കാറ്ററിങ് സ്ഥാപനം പൂട്ടിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തളാപ്പിലെ കണ്‍വെന്‍ഷന്‍ സെന്ററിലെ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടെന്ന പരാതിയില്‍ കാറ്ററിങ് സ്ഥാപനം കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. അമ്പാടി മുക്കിലെ ടേസ്റ്റ് ഓഫ് മലബാറെന്ന കാറ്ററിങ് സ്ഥാപനമാണ് ശനിയാഴ്ച്ച രാവിലെ നടത്തിയ പരിശോധനയില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പൂട്ടിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌നിയമനടപടി സ്വീകരിച്ചത്. ഇവിടെയുളളകിണര്‍ ശുചീകരിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ശുചീകരണം പൂര്‍ത്തിയാക്കി ആരോഗ്യവിഭാഗം പരിശോധന നടത്തി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ സ്ഥാപനം തുറക്കാന്‍ പാടുളളൂവെന്ന് ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെയായിരുന്ന തളാപ്പിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹം നടന്നത്. ഇതില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

kannur

ഇരുപത്തിയഞ്ചോളം പേര്‍ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്‌സ തേടിയിരുന്നു. ഭക്ഷ്യവിഷബാധയേറ്റ രണ്ടുകുട്ടികള്‍ ഇപ്പോഴും ആശുപത്രിയിയില്‍ ചികിത്‌സയിലാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ ക്‌ളീന്‍സിറ്റി മാനേജര്‍ പി.പി ബൈജു, ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി രാജേഷ്, പബ്‌ളിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സന്തോഷ് കുമാര്‍, ജെ.സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് വയറിളക്കും ചര്‍ദ്ദിയുമാണ് അനുഭവപ്പെട്ടത്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. ആറുമാസം മുന്‍പ് മയ്യിലില്‍ വിവാഹവീട്ടില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റു ഇരുന്നൂറോളം പേര്‍ ചികിത്‌സ തേടിയിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+