• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തലശേരി നഗരത്തിലെ ജ്വല്ലറി ഉടമയുടെ കൊലപാതകം: നിർണായക വിവരങ്ങളുമായി സി.ബി.ഐ, പ്രതികളെ ഉടൻ വലയിലാക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജില്ലയെ ഞെട്ടിച്ച ജ്വല്ലറി ഉടമയുടെ കൊലപാതകത്തെ കുറിച്ച് ചിത്രം വ്യക്തമാകുന്നു.നേരത്തെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു നടന്നു വന്ന കൊലപാതക അന്വേഷണം ഇപ്പോൾ തലശേരി താലൂക്കിലെ വില രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചു നടന്നു വരികയാണ്. പ്രതികളെ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പിടികൂടുമെന്നാണ് സിബിഐ നൽകുന്ന സൂചന. റോ​ഡി​ലെ സ​വി​ത ജ്വ​ല്ല​റി ഉ​ട​മ ത​ലാ​യി “സ്‌​നേ​ഹ’​യി​ല്‍ പാ​റ​പ്പു​റ​ത്ത് കു​നി​യി​ല്‍ ദി​നേ​ശ​നാണ് (52) കൊ​ല്ല​പ്പെ​ട്ടത്.

 'എന്‍പിആര്‍ രഹസ്യമായി നടപ്പാക്കാനുള്ള പദ്ധതി പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ്' 'എന്‍പിആര്‍ രഹസ്യമായി നടപ്പാക്കാനുള്ള പദ്ധതി പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ്'

2014 ഡി​സം​ബ​ര്‍ 23ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ദി​നേ​ശ​നെ ക​ട​യ്ക്കു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന സൂ​ച​ന​യാ​ണ് ലോ​ക്ക​ല്‍ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും സി​ബി​ഐക്ക് നൽകിയിരുന്നത്. എ​ന്നാ​ല്‍ ഇ​തി​നു വി​രു​ദ്ധ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സി.ബി.എക്ക് ലഭിക്കുന്നത്. ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ​യും തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ​യും അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യാ​തി​രു​ന്ന​പ്പോ​ഴാ​ണ് ദി​നേ​ശ​ന്‍റെ അ​യ​ല്‍​വാ​സി​യാ​യ ഗോ​വി​ന്ദ​രാ​ജ് ഹൈ​ക്കോ​ട​തി​യി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ല്‍​കി​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് 2015 ഒ​ക്ടോ​ബ​റി​ല്‍ ജ​സ്റ്റി​സ് ക​മാ​ല്‍​പാ​ഷ സി​ബി​ഐ അ​ന്വാ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

കഴിഞ്ഞയാഴ്ച്ച തലശേ​രി ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്ത് നിന്നും ചിലമോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ ന​ട​ത്തി​യ ര​ഹ​സ്യ സം​ഭാ​ഷ​ണം ചോ​ര്‍​ന്ന​തോ​ടെ​യാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് വി​ളി​പ്പാ​ട​ക​ലെ അ​ഞ്ച് വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​ശേ​രി​യി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​തി​യെ ടൗ​ണ്‍ സി​ഐ സ​ന​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ തൊ​ണ്ടി മു​ത​ലു​ക​ള്‍ അ​ട​ക്കം പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജ് മു​റി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് മോ​ഷ്ടാ​ക്ക​ള്‍ കോ​ട​തി പ​രി​സ​ര​ത്ത് ന​ട​ത്തി​യ ര​ഹ​സ്യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ദി​നേ​ശ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ വെ​ളി​ച്ചെ​ത്താ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യാ​ന്‍ സി.ബി.ഐ ഇവരെ കസ്റ്റഡിയിലെടുത്തേക്കും.കേസന്വേഷണം ശക്തമാക്കുന്നു നായി റിമാ ൻ​ഡി​ൽ ക​ഴി​യു​ന്ന മോ​ഷ​ണ കേ​സു​ക​ളി​ലെ ചി​ല പ്ര​തി​ക​ളെ അ​ടി​യ​ന്ത​ര​മാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന് സി.ബി.ഐ വൃത്ത ങ്ങ​ള്‍ പ​റ​ഞ്ഞു. ദി​നേ​ശ​നെ നേരത്തെ നന്നായി അറിയാവുന്ന തലശേരി നഗരവുമായി നിത്യ ബന്ധമുള്ള ഒരു രാഷ്ട്രീയക്വട്ടേഷൻ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ഇവർ

സ്വർണാ​ഭ​ര​ണ​മാ​ണെ​ന്നു ക​രു​തി ക​ട​യി​ലു​ണ്ടാ​യി​രു​ന്ന 50 പ​വ​നോ​ളം മു​ക്കു​പ​ണ്ട​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി. ഇ​ത് സം​ഘാം​ഗ​ങ്ങ​ളി​ലൊ​രാ​ളു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. പി​ന്നീ​ട് വ​ര​ന്‍റെ വീ​ട്ടു​കാ​ര്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ ​വി​വാ​ഹ​ബ​ന്ധം താ​റു​മാ​റാ​കു​ക​യും ഒ​ടു​വി​ല്‍ വി​വാ​ഹ മോ​ച​ന​ത്തി​ലെ​ത്തു​ക​യും ചെ​യ്ത​തു.വധുവിന്റെ വി​വാ​ഹ മോ​ച​നം ന​ട​ന്ന​തോ​ടെ​യാ​ണ് മു​ക്കു​പ​ണ്ട​ത്തെ​കു​റി​ച്ചു​ള്ള ച​ര്‍​ച്ച സ​ജീ​വ​മാ​യ​തും മറ്റുമോ​ഷ്ടാ​ക്ക​ളു​ടെ ഇ​ട​യി​ല്‍ സം​ഭ​വം സം​സാ​ര വി​ഷ​യ​മാ​യ​തും.

അ​ഞ്ചു വ​ര്‍​ഷ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തു​മ്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സി​ബി​ഐ​ക്ക് ഹെ​ഡ് ഓ​ഫീ​സി​ൽ നി​ന്ന് നി​ര്‍​ദേ​ശം ല​ഭി​ച്ചി​രു​ന്നു. അ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഏ​താ​നും ദി​വ​സം മു​മ്പ് വാ​ധ്യാ​ര്‍​പീ​ടി​ക​യി​ലെ പ​ഴ​ക്ക​മു​ള്ള കി​ണ​ര്‍ ഉ​ള്‍​പ്പെ​ടെ വെ​ള്ളം വ​റ്റി​ച്ച് സി​ബി​ഐ സം​ഘം തെ​ളി​വ് തേ​ടി​യി​രു​ന്നു എന്നാൽ ഈ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.

.

English summary
CBI team get crucial informations about jwellery owners murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X