Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ നഗരത്തിൽ പൊലീസ് സ്ഥാപിച്ച രഹസ്യക്യാമറ മോഷണം പോയി

കണ്ണൂർ: കണ്ണൂർ നഗരത്തിൽ പോലീസ് സ്ഥാപിച്ച സി.സി.ടി.വി.യുടെ അനുബന്ധ ഉപകരണങ്ങൾ മോഷണം പോയത് സേനയ്ക്ക് നാണക്കേടായി മാറി. കണ്ണുർ പഴയ ബസ്സ് സ്റ്റാൻ്റിനടുത്ത റോഡിൽ സ്ഥാപിച്ച രഹസ്യക്യാമറയുടെ എക്സ്റ്റൻഷൻ ബോക്സ് കവർച്ച ചെയ്ത നിലയിലും ഒപ്പം കേബിൾ നശിപ്പിച്ച നിലയിലുമായിരുന്നു.

നഗരത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഇന്നലെ സ്റ്റേഷനിലിരുന്ന് ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കവെയാണ് ഒരു ക്യാമറ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്.തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഉപകരണങ്ങൾ മോഷണം പോയ കാര്യം മനസ്സിലായത്.ഉദ്ദേശം 45000 രൂപയുടെ നഷ്ടമുണ്ട്.പൊതുമുതൽ നശിപ്പിക്കൽവിരുദ്ധ നിയമപ്രകാരമാണ് ടൌൺ പോലീസ് കേസ്സെടുത്തിട്ടുള്ളത്.

cctv

കണ്ണൂർ നഗരത്തിൽ പിടിച്ചുപറിയും മോഷണവും സ്ഥിരമായി നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്. കഴിഞ്ഞ ദിവസം ഇവിടെയുള്ള ഹോൾ സെയിൽ കടയിൽ തീ പിടിത്തം നടന്നിരുന്നു. കാൽ കോടിയുടെ സാധനങ്ങളാണ് കത്തി നശിച്ചത്. ഇതിനു ശേഷം ഇവിടെ പൊലിസ് സ്ഥാപിച്ച സി.സി. ടിവി ക്യാമറകൾ പ്രവർത്തന രഹിതമാണെന്ന പരാതിയുയർന്നിരുന്നു. ഇതോടെയാണ് പൊലിസ് പരിശോധന ആരംഭിച്ചത്.

കണ്ണൂർ നഗരത്തിൽ മോഷണം പതിവാകുന്നത് പൊലീസിന് തലവേദനയാകുന്നുണ്ട്. നഗരത്തിലെ അംഗൻ വാടികളിലും സ്കുളിലും രണ്ടാഴ്ച്ച മുൻപാണ് മോഷണം നടന്നത്. ഇതു കൂടാതെ നിരവധി കടകളും കുത്തി തുറന്നിരുന്നു ഉത്തര മേഖലാ റെയ്ഞ്ച് ഡി.ഐ.ജി യുടെ കാര്യാലയം ഉൾപ്പെടെയുള്ള കണ്ണൂർ നഗരത്തിൽ മോഷ്ടാക്കൾ വിലസുന്നത് പൊലീസിന് തലവേദനയായി മാറിയിരുന്നു മയക്കുമരുന്ന് ലഹരിമാഫിയയും കണ്ണൂർ ജില്ലയിൽ സജീവമാണ് ഈ സാഹചര്യത്തിൽ പൊലീസ് രാത്രികാല പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+