കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു; പാഴായത് ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വ്യാപാരികളുടെയും നാട്ടുകാരുടെ സഹകരണത്തോടെ ലക്ഷങ്ങള്‍ മുടക്കി കണ്ണവം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ തുരുമ്പെടുക്കുന്നു. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 20 ലക്ഷത്തിലധികം രൂപ ചിലവിട്ടാണ് കണ്ണവം പൊലിസ്പദ്ധതി നടപ്പാക്കിയത്. പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചിറ്റാരിപ്പറമ്പ്, കോളയാട്, പാട്യം എന്നീ പഞ്ചായത്തുകളിലെ പ്രധാന സ്ഥലങ്ങളിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്.

അവര്‍ ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്... ആര്‍എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്!!അവര്‍ ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്... ആര്‍എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്!!

രാഷ്ട്രീയ അക്രമങ്ങളും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും വര്‍ദ്ധിച്ചതോടെയാണ് അന്നത്തെ എസ്.ഐ ആയിരുന്ന കെ ബി ഗണേഷ്‌കുമാറും നാട്ടുകാരും ചേര്‍ന്ന് പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലയില്‍ 100 സിസിടിവി ക്യാമറകളും ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ഒരു എഎന്‍പിആര്‍ ക്യാമറയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡിങ്ങ് ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

cctvcamera-14-

സാങ്കേതിക തകരാറുകള്‍ മൂലമാണ് ക്യാമറ പ്രവര്‍ത്തനരഹിതമായത്. ക്യാമറകള്‍ എത്രയും വേഗം അറ്റകുറ്റ പണികള്‍ നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കണ്ണൂർ- കൊട്ടിയൂർ റൂട്ടിലെ പ്രധാന നഗരങ്ങളിലൊന്നാണ് കണ്ണവം. ഇതു കൂടാതെ നിരവധി രാഷ്ട്രീയ സംഘർഷങ്ങളും ഇവിടെ നടക്കാറുണ്ട്. നേരത്തെ അക്രമസംഭവങ്ങളിലെയും വാഹനാപകട കേസുകളിലെയും പ്രതികളെ പിടികൂടാൻ പോലീസിനെ നിരീക്ഷണ ക്യാമറകൾ ഏറെ സഹായിച്ചിട്ടുണ്ട്.

English summary
CCTV cameras stops working under jurisdiction of Kannavam police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X