Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുകിടാവിനെ കടിച്ചു കൊന്നത് പുലിതന്നെയെന്നു സ്ഥീരീകരിച്ചു സിസിടിവി ക്യാമറാദൃശ്യം പുറത്ത്

kerala

കേളകം: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ പാലുകാച്ചിയില്‍ പുലിയുടെ സാന്നിധ്യം സഥിരീകരിച്ചതോടെ ജനങ്ങള്‍ ഭീതിയിലായി. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. മേഖലയിലെ കര്‍ഷകന്റെ പശുകിടാവിനെ പുലി കടിച്ചു കൊന്നതോടെയാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് വനാതിര്‍ത്തിയിലെന്നാണ് വനംവകുപ്പ് പറയുന്നത്.

കൊട്ടിയൂര്‍ പഞ്ചായത്തിലെ പാലുകാച്ചിയില്‍ നാളുകളായി തന്നെ പുലിയുടെ സാന്നിധ്യം സംബന്ധിച്ച് ആശങ്ക നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. ഈ മേഖലയില്‍ നടാംങ്കണ്ടത്തില്‍ ഉലഹന്നാന്‍ എന്ന കര്‍ഷകന്റെ പശുക്കിടാവിനേയും അഞ്ജാത ജീവി ആക്രമിക്കുകയും, ഭക്ഷിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പുലിയാണെന്ന് കര്‍ഷകനും ,നാട്ടുകാരും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഈ മേഖല കേന്ദ്രീകരിച്ച് വലിയ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് ഒരു ക്യാമറ സ്ഥാപിച്ചത്. ആ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പതിഞ്ഞിരിക്കുന്നത്. നിലവിലെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ വലിയ തോതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും , കൂടുതല്‍ ജനവാസ മേഖലയിലേക്ക് പുലി എത്തിയിട്ടില്ലെന്നും അതിനാല്‍ ആശങ്ക വേണ്ടെന്നും, ജാഗ്രത പാലിച്ചാല്‍ മതിയെന്നും വനം വകുപ്പ് കൊട്ടിയൂര്‍ റേഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയെ കണ്ടെത്താനായി വനംവകുപ്പ് തെരച്ചില്‍തുടങ്ങിയിട്ടുണ്ട്.

നേരത്തെ മട്ടന്നൂര്‍ നഗരസഭയിലെ അയ്യല്ലൂരില്‍ കണ്ടെത്തിയ പുലിയെയാണ് പാലുകാച്ചിയില്‍ കണ്ടതെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഈ പുലിയെ പിന്നീട് ഇരിട്ടി മേഖലയിലെ മുണ്ടയാം പറമ്പിലെ റബര്‍ തോട്ടത്തിലും കണ്ടെത്തിയിരുന്നു. പായം, ആയിത്തറ എന്നിവടങ്ങളില്‍ കണ്ടെത്തിയ പുലി പിന്നീട് കണിച്ചാറിലുംപ്രത്യക്ഷപ്പെട്ടു. ഇതിനു ശേഷമാണ് ഇതിനെ കൊട്ടിയൂര്‍ വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന പാലുകാച്ചി മലനിരകളില്‍കണ്ടെത്തിയത്. വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന പുലിയെ കൂടുവെച്ചു പിടിക്കണമെന്നാണ് വനംവകുപ്പ് അധികൃതരോട് നാട്ടുകാര്‍ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+