കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാണിക്കയിട്ട ശേഷം, അതേ ഭണ്ഡാരം തകര്‍ത്ത് മോഷണം; കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

Google Oneindia Malayalam News

കൂത്തുപറമ്പ്: ഒരു ക്രിമിനല്‍ കുറ്റമാവുമ്പോള്‍ തന്നെ മോഷണത്തില്‍ ചിലര്‍ പ്രകടപ്പിക്കുന്ന വൈദഗ്ധ്യം കണക്കിലെടുത്ത് അതൊരു 'കല'യാണെന്ന് പലരും പറയാറുണ്ട്. ഒരോ മോഷ്ടാക്കള്‍ക്കും അവരുടേതായ ട്രേഡ് മാര്‍ക്കുകളും 'മോഡസോപ്പറാണ്ടി' കളും ഉണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കള്ളനാണ് കഴിഞ്ഞ ദിവസം പുറക്കളം കോട്ടയം തീരൂര്‍ക്കുന്ന് മഹാഗണപതി ക്ഷേത്രത്തിലെ സിസിടിവിയില്‍ കുടുങ്ങിയത്. ഭണ്ഡ‍ാരം മോഷണപോയതിനെ തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലായിരുന്നു മോഷ്ടാവിന്‍റെ വിചിത്രമായ പ്രവര്‍ത്തനം കാണാന്‍ കഴിഞ്ഞത്.

കാണിക്കിയിട്ട ശേഷം

കാണിക്കിയിട്ട ശേഷം

ക്ഷേത്രത്തില്‍ കാണിക്കിയിട്ട ശേഷം അതേ ഭണ്ഡാരം തന്നെ കവര്‍ച്ച നടത്തിയ കള്ളനാണ് സിസിടിവിയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് ക്ഷേത്ര പരിസരത്ത് എത്തുന്നത്. രണ്ട് തവണ ക്ഷേത്രത്തിന് മുന്നിലെത്തി നിരീക്ഷണം നടത്തിയതിന് ശേഷമായിരുന്നു മുന്‍ശത്തെ ഗേറ്റ് ചാടിക്കടന്ന് കള്ളന്‍ മതില്‍ക്കെട്ടിലിനുള്ളില്‍ പ്രവേശിച്ചത്.

സിസിടിവി ദൃശ്യങ്ങളില്‍

സിസിടിവി ദൃശ്യങ്ങളില്‍

ക്ഷേത്രത്തിന്‍റെ അകത്ത് ഉണ്ടായിരുന്നു പാര ഉപോയിഗച്ചായിരുന്നു ഒരു ഭണ്ഡാരത്തിന്‍റെ പൂട്ട് തകര്‍ത്ത് ആദ്യം മോഷണം നടത്തിയത്. ക്ഷേത്ര പരിസരത്ത് മറ്റ് ചില ഭണ്ഡാരങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം നിരീക്ഷിച്ച കള്ളന്‍ മറ്റൊരു ഭണ്ഡാരത്തിന്റെ പൂട്ടും തകർത്ത് അതിൽ നിന്നു പണം എടുത്തു. ഒരു ഭണ്ഡാരത്തിന്‍റെ പൂട്ട് തകര്‍ത്ത് മോഷ്ടിച്ച പണത്തില്‍ നിന്നും അടുത്ത ഭണ്ഡാരത്തില്‍ കാണിക്കയിട്ടതിന് ശേഷമാണ് ഭണ്ഡാരം കവര്‍ന്ന് മോഷണം നടത്തുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായത്.

വന്ന വഴിയില്‍ തിരികെ

വന്ന വഴിയില്‍ തിരികെ

പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച പാര മോഷണമെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം എടുത്ത സ്ഥലത്ത് തന്നെ കള്ളന്‍ കൊണ്ടുവെക്കുകയും ചെയ്തു. എകദേശം ഒരു മണിക്കൂറിനടത്ത് സമയം കള്ളന്‍ ക്ഷേത്രത്തില്‍ ചിലവഴിച്ചിട്ടുണ്ട്. മോഷണത്തിന് ശേഷം വന്നത് പോലെ തന്നെ മതില്‍ ചാടിക്കടന്നാണ് പുറത്തേക്ക് പോയത്. ഒരു ഭണ്ഡാരത്തിന്‍റെ പൂട്ട് ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തി.

പൊലീസ് പരിശോധന

പൊലീസ് പരിശോധന

ക്ഷേത്രത്തിന് സമീപത്തെ ഒരു വീട്ട് മുറ്റത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ചെരിപ്പും തോര്‍ത്ത് മുണ്ടും കണ്ടെത്തിയിട്ടുണ്ട്. ഇത് മോഷ്ടാവിന്‍റേതാണെന്നാണ് കരുതുന്നത്. ക്ഷേത്ര ഭരവാഹികളുടെ പരാതിയില്‍ കതിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എസ്ഐമാരായ കെ.സി.അഭിലാഷ്, ദീലീപ് ബാലക്കണ്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam
ഒരു വര്‍ഷം മുന്‍പും

ഒരു വര്‍ഷം മുന്‍പും

ഇതേക്ഷേത്രത്തില്‍ ഒരു വര്‍ഷം മുന്‍പും മോഷണം നടന്നിരുന്നു. ക്ഷേത്ര പുനരുദ്ധാരണത്തിനായി കൊണ്ടു വച്ച മരത്തിന്റെ ഉരുപ്പടികളിൽ ചിലതായിരുന്നു അന്ന് മോഷണം പോയത്. ആ സംഭവത്തില്‍ കള്ളനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രത്തില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത്.

 കാര്‍ഷിക വായ്പ എളുതി തള്ളല്‍; മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാഗ്വാദം കാര്‍ഷിക വായ്പ എളുതി തള്ളല്‍; മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാഗ്വാദം

English summary
CCTV footage of a thief robbing a temple in Koothuparamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X