Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുപുഴയില്‍ ഭീതിപരത്തുന്ന ബ്‌ളാക്ക്മാന്റെ സിസിടിവി ദൃശ്യം, പൊലീസ് അന്വേഷണം

ചെറുപുഴ: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ഭീതി പരത്തുന്ന ബ്‌ളാക്ക്മാനെ കുറിച്ചു വ്യക്തമായ ചിത്രം പൊലിസിന്‌ ലഭിച്ചു. ചെറുപുഴയിലും പരിസര പ്രദേശങ്ങളിലും വിളയാടുന്നബ്‌ളാക്ക് മാന്റെ സി.സി.ടി.വി ദൃശ്യമാണ് പ്രൊപ്പൊയിലിലെ ഒരു വീട്ടില്‍ സ്ഥാപിച്ച രഹസ്യക്യാമറയില്‍ നിന്നും ചെറുപുഴ പൊലിസിന് ലഭിച്ചത്.

അജ്ഞാതനായ മുഖം മൂടിയുടെ ചുമരെഴുത്ത് കഴിഞ്ഞ ദിവസം രാത്രിയിലും തുടര്‍ന്നതോടെ സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണത്തിലാണ് പോലീസ്. ഇതിനിടെയാണ് പിടിവളളിപോലെ സി.സി.ടി.വി ദൃശ്യങ്ങള്‍ലഭിച്ചത്. പ്രൊപ്പയിലിലെ ഒരുവീട്ടില്‍ കയറി ചുമരില്‍ കരികൊണ്ടു എഴുതുന്ന ചിത്രമാണ് ലഭിച്ചത്.

kannur

ശനിയാഴ്ച്ച രാത്രിയും ചെറുപുഴ-തിരുമേനി റോഡില്‍ പ്രാപ്പൊയില്‍ ഈസ്റ്റിലും കോക്കടവിലുമായി വീടുകളിലും മതിലുകളിലും ബ്ലാക്ക്മാന്‍ എന്നെഴുതിചിത്രങ്ങള്‍ വരച്ചിരുന്നു.സംഭവത്തെ തുടര്‍ ന്ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പി. 'കെ.ഇ. പ്രേമചന്ദ്രന്‍, ചെറുപുഴ സി.ഐ ടി.പി.ദിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ കോക്കടവ് ക്ഷേത്രത്തിലും പരിസരത്തുമെത്തി അന്വേഷണം നടത്തി.

പ്രാപ്പൊയില്‍ ഈസ്റ്റില്‍ ഏഴ് വീടുകളിലാണ് അജ്ഞാതന്‍ ചുമരിലെഴുതിയത് കഴിഞ്ഞ ദിവസം ചുവരെഴുത്ത് നടത്താന്‍ വിട്ടുപോയ വീടുകളിലാണോ കൂടുതലായും എഴുതിയത് എന്നും സംശയമുണ്ട്. കോക്കടവ് ശ്രീ ശിവക്ഷേത്രത്തിന്റെ ചുമരിലും ഇടക്കര ജോസ്, ചൂരപ്പുഴ ജോസഫ്, പുള്ളിക്കാട്ടില്‍ വര്‍ഗീസ്, ആഞ്ഞിലിക്കല്‍ ജോസഫ്, കോഴിക്കാമൂളയില്‍ സെബാസ്റ്റ്യന്‍, കുപ്പാടക്കന്‍ കൃഷ്ണന്‍ എന്നിവരുടെ വീടുകളുടെ ചുമരുകളിലുമാണ് ബ്ലാക്ക്മാന്‍ എന്ന എഴുത്തും ചിത്രവും ഉള്ളത്.

ചൂരപ്പുഴ ജോസഫിന്റെ വീട്ടിലെ ക്യാമറയില്‍ അവ്യക്ത ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച രാത്രി 11 മണിയോടെ യാണ് ശിവക്ഷേത്രത്തിലും ആഞ്ഞിലിക്കല്‍ ജോസഫിന്റെ വീടിന്റെ ചുമരിലുംഎഴുതിയത്. എന്ന് സംശയമുണ്ടഈ സമയത്താണ് ജോസഫിന്റെ വീടിന്റെ കതകിനിടിച്ചത്. മിക്കയിടത്തും കരികൊണ്ട് ബ്ലാക്ക്മാന്‍ എന്ന് ആവര്‍ത്തിച്ച് എഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിട്ടുണ്ട്. രാത്രി തന്നെ പോലീസ് ഈ ഭാഗങ്ങളിലെത്തി പരിശോധന നടത്തിയിരുന്നു.

ശനിയാഴ്ച്ച രാത്രി 11 മണിക്ക് ശേഷമാണ് ക്ഷേത്രത്തിന്റെ ഭിത്തിയില്‍ എഴുതിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഈ സമയത്തൊക്കെ ക്ഷേത്ര പരിസരത്ത് വെളിച്ചവും ഉണ്ടായിരുന്നു സി.സി.ടി.വി ദൃശ്യം അടിസ്ഥാനമാക്കി കഴിഞ്ഞ ഒരുമാസക്കാലമായി ചെറുപുഴയിലും പരിസരങ്ങളിലും ഭീതി സൃഷ്ടിക്കുന്ന അജ്ഞാതനെ എങ്ങനെയെങ്കിലും പിടികൂടാനുളള തീവ്രശ്രമത്തിലാണ് പൊലിസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+