കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടിയേരിയില്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

സ്വര്‍ണക്കടത്ത് സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി കൂടിയാണ് അറലസ്റ്റിലായ ശ്രീലാല്‍

Google Oneindia Malayalam News
policearrest-1668612623.j

തലശേരി: കോടിയേരിക്കടുത്തെ മനേക്കരയില്‍ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍. മനേക്കര ബേസില്‍ പീടിക സ്വദേശി കെ. എം. ശ്രീലാലിനെയാണ്(29) സി. ഐ എം.പി ആസാദും സംഘവും അറസ്റ്റു ചെയ്തത്. സ്വര്‍ണക്കടത്ത് സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ ശ്രീലാല്‍ ജാമ്യവ്യവസ്ഥ പ്രകാരം കോടതിയില്‍ ഹാജരാകണം. ഇത്തരത്തില്‍ ഹാജരാകാനെത്തിയപ്പോഴാണ് പാനൂര്‍ പൊലിസ് നെടുമ്പാശേരിയില്‍ വെച്ചു ഇയാളെ കസ്റ്റഡിയിലെടുത്തത്. മനേക്കര കൈരളി വായനശാലയ്ക്കു സമീപം മൂന്നംഗ സംഘം ആയുധങ്ങളുമായി തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് എത്തിയത്.

പൊലിസിനെ കണ്ടയുടന്‍ മൂന്നുപേരും ഓടിയെങ്കിലും കതിരൂര്‍ പുല്യോട് സ്വദേശി അശ്വന്തിനെ പൊലിസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പേരെ കുറിച്ചു പൊലിസിനു വിവരം ലഭിച്ചത്. സംഘത്തിലെ മൂന്നാമത്തെയാള്‍ക്കെതിരെ പൊലിസ് തെരച്ചില്‍ നടത്തിവരികയാണ്. ശ്രീലാലിനെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച സി.ഒ. ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് നേരത്തെ പിടിയിലായ അശ്വന്ത്. കൈമഴു, വടിവാള്‍, കത്തി എന്നിവയുമാണ് ഇയാള്‍ മനേക്കരയില്‍ നിന്നും പൊലിസ് പിടിയിലായത്.

നേരത്തെ കതിരൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊന്ന്യത്ത് പുഴയുടെ തീരത്ത് ഷെഡുകെട്ടി ബോംബു നിര്‍മാണം നടത്തിയ കേസിലും അശ്വന്ത് പ്രതിയാണ്. ബോംബ് സ്‌ഫോടനത്തില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാളുടെ കൈപത്തിക്ക് ഗുരുതരമായി പരുക്കേറ്റു കൈപത്തി മുറിച്ചു നീക്കിയിരുന്നു. രാഷ്ട്രീയ വിരോധത്തില്‍ സി.ഒ.ടി നസീറിനെ മെയ് 16ന് രാത്രി എട്ടുമണിയോടെ കായ്യത്ത് റോഡില്‍ നിന്നും വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ബൈക്ക് കയറ്റി അവശനാക്കുകയും ചെയ്തുവെന്ന കേസിലാണ് അശ്വന്ത് പ്രതിയായിട്ടുളളത്. തലശേരിയിലും പാനൂരിലും നടന്ന
മറ്റു ചില അക്രമ കേസുകളിലും പ്രതിയായ അശ്വന്ത് ഇപ്പോള്‍ റിമാന്‍ഡിലാണ്.

English summary
ccused in the case of carrying deadly weapons arrested in Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X