കണ്ണൂര്‍ വിമാനത്താവളത്തിന് തിരിച്ചടി; വിദേശ വിമാന സര്‍വീസ് അനുമതിയില്ല, കേരളത്തിന്റെ ആവശ്യം തള്ളി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം. വിദേശ വിമാനകമ്പിനികളുടെ സര്‍വീസ് ആനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ആവശ്‌യം നിറവേറ്റമമെങ്കില്‍ ഇന്ത്യന്‍ കമ്പനികളുടെ സര്‍വീസ് വര്‍ധിപ്പിക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂരിലേത്. കണ്ണൂരില്‍ നിന്ന് വിദേശ വിമാന കമ്പിനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യമാണ് കേന്ദ്രം നിരസിച്ചത്.

ഇന്ത്യന്‍ വിമാനനകമ്പിനികളെ സംരക്ഷിക്കാനാണ് ഇത്തരം നിലപാട് എടുത്തതെന്നാണ് വ്യോമയാന്‍ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ വിമാന കമ്പനികള്‍ നിലവില്‍ കണ്ണൂരില്‍ നിന്ന് വിദേശ സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടുതല്‍ ആവശ്യം വന്നു കഴിഞ്ഞാല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും വിയോമയാന മന്ത്രാലയം അറിയിച്ചു. കണ്ണൂരില്‍ നിന്ന് വിദേശ വിമാനകമ്പിനികള്‍ക്ക് അനുമതി നല്‍കിയാല്‍ അത് ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാവസകരമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ഇത്തിഹാദും എമിറേറ്റ്സും പോലുള്ള കമ്പനികള്‍ക്ക് അനുമതി നല്‍കണമെന്നും യൂറോപ്പിലേക്ക് കണ്ണൂരില്‍ നിന്ന് കണക്ഷന്‍ വിമാനം വേണമെന്നുമാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്.

വയനാട് കാസര്‌കോട്, കര്‍ണാടകയിലെ കുടക്, കണ്ണൂര്‍ എന്നീ ജില്ലകാര്‍ക്ക് ഏറെ ആശ്വാസകരമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമനത്താവളം. വിദേശ വിമാനകമ്പിനികള്‍ കൂടി സര്‍വീസ് നടത്തുകയാണെങ്കില്‍ യാത്രകാര്‍ക്ക് കൂടുതല്‍ സൗകര്യവും, വിമാനത്താവളത്തിന് മികച്ച വരുമാനവും ലഭിക്കുമെന്നാണ് അദികൃതര്‍ പറയുന്നത്. നിലവില്‍ ഗോ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നീ കമ്പിനികളാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

കോവിഡിനിടയിലും നിരവധി പേരാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്രചെയ്തത്. യുഎഇയിലേക്കുള്ള യാത്രക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്നവരേറെയും. കോവിഡിന് ഇളവി വന്നതും യുഎഇയുടെ യാത്രാനിബന്ധനകളില്‍ ഇളവുവന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരും സര്‍വീസുകളും വര്‍ധിച്ചിരുന്നു. എയര്‍ ഇന്ത്യ ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളള്‍ നടത്തുന്നുണ്ട്.

എല്ലാ സെക്ടറുകളിലും 70 ശതമാനത്തിലധികം യാത്രക്കാരുമായാണ് വിമാനം സര്‍വീസ് നടത്തുന്നത്. ജൂലായ് ഏഴിനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍ഷാര്‍ജ സര്‍വീസ് പുനരാരംഭിച്ചത്.യു.എ.ഇ.യിലേക്ക് പ്രവേശനത്തിന് കൂടുതല്‍ ഇളവുകള്‍ വന്നതോടെയാണ് യാത്രക്കാരുടെ എണ്ണം കൂടിയത്.ആഴ്ചയില്‍ നാലുദിവസം എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്‍ഡിഗോയും ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
Recommended Video

ദുബായിലേക്ക് എയര്‍ ഇന്ത്യയും ഗോ ഫസ്റ്റ് എയര്‍ലൈനും സര്‍വീസുകള്‍ നടത്തുന്നുണ്ട്. അബുദാബിയിലേക്കും ആഴ്ചയില്‍ നാലുദിവസം സര്‍വീസുണ്ട്.കോവിഡ് മൂലമുള്ള യാത്രാവിലക്കിനെ തുടര്‍ന്ന് മൂന്നുമാസത്തോളം പരിമിതമായ തോതിലായിരുന്നു സര്‍വീസുകളുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളുമായുള്ള എയര്‍ബബിള്‍ ക്രമീകരണം അനുസരിച്ചുള്ള സര്‍വീസുകള്‍ മാത്രമാണ് കോവിഡിന്റെ ഘട്ടത്തില്‍ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നത്.












Click it and Unblock the Notifications