കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ വിന്യസിക്കാനായി കേന്ദ്ര സേനയെത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നിയമസഭാ തെഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പ്രശ്നബാധിത പ്രദേശങ്ങളിലെ ബുത്തുകളിലേക്കായി കേന്ദ്രസേനയുടെ ആദ്യസംഘം കണ്ണൂരിലെത്തി. ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള ബി.എസ്.എഫ്. സംഘമാണ് എത്തിയത്. പ്രത്യേക തീവണ്ടിയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നാല് കമ്പനി സേന കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. രണ്ട് കമ്പനി കാസർകോടേക്ക് പോകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പോലീസിനെ സഹായിക്കാനാണ് സേന എത്തിയതെന്ന് കമാൻഡന്റ് ബി.കെ. സിങ് പറഞ്ഞു.

 കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ക്ക്‌ മോദിയേക്കാള്‍ പ്രീയം രാഹുലിനെ; സര്‍വെ ഫലം കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ക്ക്‌ മോദിയേക്കാള്‍ പ്രീയം രാഹുലിനെ; സര്‍വെ ഫലം

അരി, പലവ്യഞ്ജനങ്ങൾ, ആഹാരം പാകം ചെയ്യാനുള്ള ഗ്യാസ് സിലിൻഡർ, കട്ടിൽ, കസേരയടക്കം എല്ലാ തയ്യാറെടുപ്പുകളുമായിട്ടാണ് സേനയെത്തിയത്. വെള്ളം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഒരുക്കും. കണ്ണൂർ റൂറൽ, സിറ്റി എന്നിവയ്ക്കുകീഴിൽ രണ്ടുവീതം ബി.എസ്.എഫ്. കമ്പനികളാണ് എത്തിയത്. കണ്ണൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി മേഖലകളിലാണ് ഇവരുടെ സേവനം ഉണ്ടാവുക. കണ്ണൂർ മേഖലയിലെ സേനാംഗങ്ങൾക്ക് ചാല ചിന്മയ ഹോസ്റ്റലിലാണ് താമസസൗകര്യം ഒരുക്കിയത്. കൂത്തുപറമ്പ് മേഖലയിൽ പൂക്കോട് അമൃത വിദ്യാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് അധികൃതർ അറിയിച്ചു.

 kannur-map-1

ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും വീഡിയോ സര്‍വെയ്‌ലന്‍സ് ടീമുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറും ഉള്‍പ്പെടുന്നതാണ് ടീം. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍, പൊതുപരിപാടികളിലും റാലികളിലും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വീഡിയോ സര്‍വെയ്‌ലന്‍സ് ടീം വീഡിയോയില്‍ പകര്‍ത്തും. തെരഞ്ഞെടുപ്പ് പരിപാടികളിലെ പ്രസംഗങ്ങളിലും മറ്റും പെരുമാറ്റച്ചട്ട ലംഘനങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അവയും വീഡിയോയില്‍ പകര്‍ത്തും.

നിയമസഭാ മണ്ഡലം, ഓഫീസറുടെ പേര്, തസ്തിക, മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍:

പയ്യന്നൂര്‍ – പി പുരുഷോത്തമന്‍, ഹെഡ് സര്‍വേയര്‍, റീസര്‍വെ സൂപ്രണ്ട് ഓഫീസ്, പയ്യന്നൂര്‍ – 9895445642.

തളിപ്പറമ്പ് – കെ ശശിധരന്‍, ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍, റീസര്‍വെ സൂപ്രണ്ട് ഓഫീസ്, തളിപ്പറമ്പ് – 9496717913.

കല്യാശ്ശേരി- പി മഹേഷ്, സെക്കന്‍ഡ് ഗ്രേഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, തളിപ്പറമ്പ് -9744383704.

ഇരിക്കൂര്‍ -പി വി ദിനേശന്‍ – ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, പയ്യന്നൂര്‍ -9447934917.

പേരാവൂര്‍ – മുഹമ്മദ് ഷെരീഫ്, ഹെഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠാപുരം – 9446102700.

കണ്ണൂര്‍ – വിനോദ് കുമാര്‍, ഹെഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, പയ്യന്നൂര്‍ -8281644629.

അഴീക്കോട് – കെ സുനില്‍കുമാര്‍, ഹെഡ് ഗ്രാഫ്റ്റ്‌സ്മാന്‍, റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, കണ്ണൂര്‍ – 9846967774.

ധര്‍മടം – ടി പ്രദീപ് കുമാര്‍, ഫസ്റ്റ് ഗ്രേഡ് ഗ്രാഫ്റ്റ്‌സ്മാന്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠാപുരം -9496186902.

മട്ടന്നൂര്‍ – കൃഷ്ണകുമാര്‍, ഫസ്റ്റ്‌ഗ്രേഡ് സര്‍വേയര്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠാപുരം – 9633759201.

കൂത്തുപറമ്പ – കെ സുനില്‍രാജ്, ഫസ്റ്റ്‌ഗ്രേഡ് ഗ്രാഫ്റ്റ്‌സ്മാന്‍, റീസര്‍വേ സൂപ്രണ്ട് ഓഫീസ്, ശ്രീകണ്ഠാപുരം -9446672992.

തലശ്ശേരി – എം സനില്‍കുമാര്‍, ഫസ്റ്റ്‌ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍, റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, കണ്ണൂര്‍ – 9847829421.

English summary
Central force reaches in Kannur before assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X