കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെൻട്രൽ ജയിലിലെ മോഷണം: കർണാടക പൊലിസിൻ്റെ പിടിയിലായ പ്രതിയെ കണ്ണൂരിലേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങി

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഫ്രീഡം' ഫുഡ് സെൻ്റർ ചപ്പാത്തി കൗണ്ടറിൻ്റെ പൂട്ട് കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ പിടിയിലായ പ്രതിയെ കണ്ണുരിലേക്ക് കൊണ്ടുവരാൻ നീക്കം തുടങ്ങി. കർണാടക പൊലിസിൻ്റെ പിടിയിലായ പ്രതിയെ വിട്ടുകിട്ടുന്നതിനായി കോടതിയിൽ ഹരജി സമർപ്പിക്കാനാണ് പൊലിസ് ഒരുങ്ങുന്നത്.

kannur

സാഹചര്യ തെളിവുകൾ പരിഗണിച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് കണ്ണൂർ ടൗൺ പൊലിസ് ഒരുങ്ങുന്നത്. എന്നാൽ കൊ വിഡ്നിയന്ത്രണങ്ങൾ കർശനമായതിനാൽ കർണാടകയിൽ നിന്നും പ്രതിയെ വിട്ടുകിട്ടാൻ സാങ്കേതിക തടസങ്ങൾ ഒരുപാടുണ്ട്.പ്രതിയെ കൊ വിഡ് പരിശോധന നടത്തിയ ശേഷം കർണാടകയിലെ ജ്വല്ലറി ' കവർച്ചാ കേസിൽ തെളിവെടുപ്പ് നടത്തിയതിനു ശേഷം മാത്രമേ കോടതിയിൽ ഹാജരാക്കുകയുള്ളു. എന്തു തന്നെയായാലും ഒരാഴ്ച്ചക്കുള്ളിൽ മാത്രമേ പ്രതിയെ കണ്ണുരിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്ന കണക്കുകൂട്ടലിലാണ് പൊലിസ് .

കഴിഞ്ഞ മാസംകണ്ണൂർ സെൻട്രൽ ജയിലിലെ ചപ്പാത്തി കൗണ്ടറിൽ നിന്നും 1.92 ലക്ഷം രൂപ കവർന്ന കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആലക്കോട് സ്വദേശിയാണ് പിടിയിലായത്. ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ട് ആലക്കോട് സ്വദേശി തങ്കച്ചനാണ് മംഗ്ളൂരിൽ കഴിഞ്ഞ ദിവസം കർണാടക പൊലിസിന്റെ പിടിയിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിൽ നടത്തിയ മോഷണം വ്യക്തമായത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം നടന്നത്. ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ ടൗൺ പൊലീസ്. പത്തൂർ- സുള്ള്യ ഭാഗത്തെ ജ്വല്ലറി മോഷണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദക്ഷിണ കന്നഡ ജില്ലാ പൊലിസാണ് ഇയാളെ പിടികൂടിയത്.

ഒരു ലോഡ്ജിൽ ഒളിച്ചു താമസിക്കുന്നതിനെടയാണ് തങ്കച്ചൻ പിടിയിലായത്. കുറച്ച് വെള്ളിയാഭരണങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. കദ്രി സ്റ്റേഷനിലെത്തിച്ച പ്രതിയെ വീഡിയോ കോൺഫറൻസ് വഴി കണ്ണൂർ പൊലിസ് ചോദ്യം ചെയ്തു.

എന്നാൽ തങ്കച്ചൻ സെൻട്രൽ ജയിലിൽ നടത്തിയ മോഷണത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ല. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഷിബുവെന്ന കൂട്ടാളി ആ ദിവസങ്ങളിൽ കണ്ണൂരിലുണ്ടായിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തങ്കച്ചനെ കോടതി വഴി വിട്ടു കിട്ടാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് കണ്ണൂർ പൊലീസ് അറിയിച്ചു. സ്ഥിരം മോഷണ കേസിലെ പ്രതിയാണ് തങ്കച ്ചൻ.ഇയാൾ സ്ഥിരം മോഷണ കേസിലെ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

ജയിലിലെ സി.സി. ടി. വിദ്യശ്യങ്ങളിൽ നിന്ന് ലഭിച്ച മോഷ്ടാവിന്റെ രൂപവുമായി തങ്കച്ചനോ ഷിബു വിനോ സാദൃശ്യമുണ്ടെന്ന അന്വേഷണമാണ് പൊലീസ് നടത്തിവരുന്നത്. മോഷ്ടാവിന്റെ ഉയരം, ശരീരത്തിന്റെ വീതി, ഉപയോഗിച്ച റെയിൻ കോട്ടിലെ എംബ്ളം, തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുന്നുണ്ട്. മോഷ്ടാവ് അണിഞ്ഞതെന്ന് കരുതുന്ന റെയിൻ കോട്ടും ചപ്പാത്തി കൗണ്ടറിൽ നിന്നും നഷ്ടപ്പെട്ടതെന്ന് കരുതുന്ന പണത്തിന്റെ ഒരു ഭാഗവും നേരത്തെ കണ്ടെടുത്തിരുന്നു.

Recommended Video

cmsvideo
സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ

സെൻട്രൽ ജയിൽ പരിസരം നന്നായി അറിയാവുത്ത അടുത്ത കാലത്ത് പുറത്തിറങ്ങിയ തടവുകാരായിരിക്കും മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു തുടക്കത്തിലെ പൊലീസ്. ഈ കേസിൽ പ്രധാനമായും മൂന്ന് പേരെയാണ് സംശയിച്ചിരുന്നത്. കോഴിക്കോട് തൊട്ടിൽ പാലം സ്വദേശി ഈ പട്ടികയിലുണ്ടായിരുന്നുവെങ്കിലും അന്വേഷണത്തിൽ സംഭവ ദിവസം കണ്ണൂരിലില്ലെന്നു തെളിയുകയായിരുന്നു. പിടിയിലായ തങ്കച്ചന്റെ മൊബൈൽ ഫോൺ സംഭവദിവസം ഏപ്രിൽ 22 ന് പള്ളിക്കുന്ന് ടവറിലുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ജയിലിൽ നിന്നും പരിചയപ്പെട്ട പ്രതിയുടെ സഹായത്തോടെ കാസർകോട് ചെർക്കളയിലും തങ്കച്ചൻ ഒളിവിൽ കഴിഞ്ഞിരുത്തു പൊലിസ് അന്വേഷണം ശക്തമാക്കിയതോടെ ഇയാൾ മംഗ്ളൂരിലേക്ക് കടക്കുകയായിരുന്നു. പലവ്യക്തികളുട പേരിലുള്ള സിം കാർഡാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.

English summary
Central jail robbery: police move to bring arrested accused to Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X