കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മയ്യഴിയുടെ സ്വദേശിയുടെ മരണം കേരളത്തിന്റെ കണക്കിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ

  • By Desk
Google Oneindia Malayalam News

കണ്ണുർ: കൊറോണ വൈറസ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും മരിച്ച മയ്യഴി സ്വദേശിയുടെ കണക്ക് തങ്ങൾക്ക് രേഖപ്പെടുത്താനാവില്ലെന്ന പുതുച്ചേരി സർക്കാരിന്റെ വാദം കേന്ദ്ര സർക്കാർ അംഗീകരിച്ചു. രോഗികൾ എവിടെ നിന്നാണോ മരിക്കുന്നത് അവിടെയാണ് കണക്ക് വയ്ക്കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ നേരത്തെ കോയമ്പത്തൂരിൽ നിന്നും കൊറോണ ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിയുടെ മരണം അവിടുത്തെ കണക്കിൽ രേഖപ്പെടുത്താൻ തമിഴ്നാട് സർക്കാർ തയാറായിരുന്നില്ല. എന്നാൽ പുതുച്ചേരിയുടെ ആവശ്യം വന്നപ്പോൾ കേന്ദ്ര സർക്കാർ കളം മാറ്റി ചവിട്ടുകയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി; മോദി സര്‍ക്കാര്‍ കടുത്ത തീരുമാനം എടുക്കുമെന്ന് റിപ്പോര്‍ട്ട്സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി; മോദി സര്‍ക്കാര്‍ കടുത്ത തീരുമാനം എടുക്കുമെന്ന് റിപ്പോര്‍ട്ട്

മാഹിയിൽ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത് ആ​ദ്യ​മ​ര​ണം ന​ട​ന്നി​ട്ടും മ​രി​ച്ച​തി​ന്‍റെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തില്ലാത്തതിനെ തുടർന്നാണ് സംഭവം വിവാദമായത്. ഈ ​മാ​സം 11നാ​ണ് മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി പി. ​മെ​ഹ്‌​റൂ​ഫ് (71) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ന്ന​ത്്. മയ്യഴിയിലെ ആ​ദ്യ കോ​വി​ഡ് മ​ര​ണം ന​ട​ന്ന​ത് കേ​ര​ള​ത്തി​ല്‍ ആ​യ​തി​നാ​ല്‍ ക​ബ​റ​ട​ക്ക​വും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. പ​രേ​ത​ന്‍റെ റേ​ഷ​ന്‍ കാ​ര്‍​ഡും വോ​ട്ട​വ​കാ​ശ​വും താ​മ​സി​ക്കു​ന്ന വീ​ടും മാ​ഹി​യി​ലാ​ണ്. എ​ന്നാ​ല്‍ മ​ര​ണം മാ​ഹി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ കു​ടും​ബ​ത്തി​ന് ല​ഭി​ക്കേ​ണ്ട ആ​നു​കു​ല്യ​ങ്ങ​ള്‍ ല​ഭ്യ​ക്കു​മോയെന്ന ആ​ശ​ങ്ക​യി​ലാ​ണ് ബ​ന്ധു​ക്ക​ള്‍.

coronadeathmayyazhi-1

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് എ​വി​ടെ​നി​ന്നാ​ണോ രോ​ഗി മ​രി​ച്ച​ത് ആ ​സം​സ്ഥാ​ന​ത്തി​ന്‍റെ ക​ണ​ക്കി​ലാ​ണ് മ​ര​ണം രേ​ഖ​പ്പെ​ടു​ത്തു​ക. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മാ​ഹി​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​രു പോ​സി​റ്റീ​വ് കേ​സ് മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ 28 ദി​വ​സ​ത്തി​നി​ടെ മാ​ഹി​യി​ല്‍ ഒ​രു പോ​സി​റ്റീ​വ് കേ​സും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ മെ​ഹ്‌​റൂ​ഫ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് മ​രി​ക്കു​ന്ന​ത് ഏ​പ്രി​ല്‍ 11 നു​മാ​ണ്. ക​ബ​റ​ട​ക്ക സ​മ​യ​ത്ത് മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ ക​ണ്ണൂ​രി​ലേ​ക്ക് വന്നിരുന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി മാ​ഹി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്തി വി. നാ​രാ​യ​ണ​സ്വാ​മി, ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി മ​ല്ലാ​ടി കൃ​ഷ്ണ​റാ​വു എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​ന​വും ന​ല്‍​കി​യി​രുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ അറിയിപ്പുണ്ടായത്.

ഇതിനിടെ കൊവിഡ് രോഗ ബാധ സംശയിച്ച് കണ്ണൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തില്‍ കഴിയുന്നത് 5133 പേരാണെന്ന് ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 'ഇവരിൽ . 103 പേര്‍ ആശുപത്രികളിലും, 5030 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. നിലവില്‍ 49 പേര്‍ പരിയാരത്തെകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, എട്ടു പേര്‍ ജില്ലാ ആശുപത്രിയിലും, മൂന്നുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും, 43 പേര്‍ അഞ്ചരക്കണ്ടി മെഡിക്കൽ. കോളജിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2256 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1855 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1722 എണ്ണം നെഗറ്റീവ് ആണ്. 401 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയില്‍ പുതുതായി കൊ വിഡ് 19 വൈറസ് രോഗബാധ സ്ഥിരീകരിച്ചത്ത് വിദേശത്ത് നിന്നു ആള്‍ക്കാണെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് 22-ന് അബൂദാബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിയായ 29കാരനിലാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ ഏപ്രില്‍ 17-ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് മൂന്നുപേര്‍ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജായിരുന്നു. നിലവില്‍ 5987 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 6 പേര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 45 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 5881 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2088 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1760 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിന്റെ ഫലം കൂടി ലഭിക്കാനുണ്ട്.

English summary
Centre government regarding Coronavius death of Mayazhi native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X