കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മട്ടന്നൂർ കുഗ്രാമമെന്ന് : കേന്ദ്ര നിലപാട് കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടി

മട്ടന്നൂർ കുഗ്രാമമെന്ന്: കേന്ദ്ര നിലപാട് കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാകുന്നു!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കേന്ദ്ര നിലപാടുകൾ. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശമായ മട്ടന്നൂർ ഗ്രാമീണ മേഖലയായതിനാൽ വിദേശ കമ്പനികൾക്ക് അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പിന്റെ നിലപാട്. ഇതോടെ
വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ വിമാനങ്ങള്‍ക്ക് തല്‍ക്കാലം പറക്കാന്‍ കഴിയില്ല. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശം ഗ്രാമീണ മേഖലയിലെന്ന് കാരണത്തിലാണ് വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രം പറയുന്നത്.

ഷെഹ് ലയുടെ മരണം : മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസ്, വീഴ്ച സംഭവിച്ചെന്ന് !!ഷെഹ് ലയുടെ മരണം : മൂന്ന് അധ്യാപകർക്കും ഡോക്ടർക്കുമെതിരെ പോലീസ് കേസ്, വീഴ്ച സംഭവിച്ചെന്ന് !!

വിദേശ വിമാനക്കമ്പനികളുടെ സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള അനുമതി (പോയിന്റ് ഓഫ് കോള്‍) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി ലോകസഭയില്‍ അറിയിച്ചു. മട്ടന്നൂരിലേക്ക് റെയില്‍വേ ലൈനും പരിഗണിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കെ സുധാകരന്‍ എം പിയുടെ ചോദ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എയര്‍പോര്‍ട്ടിന് സമീപത്ത് മട്ടന്നൂരില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അപേക്ഷ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും മറുപടി നല്‍കി.

kial-1566034

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജില്ലാ ആസ്ഥാനത്ത് നിന്നും എത്തിച്ചേരുന്നതിന് മട്ടന്നൂരിലേക്ക് റെയില്‍വേ ലൈന്‍ ആവശ്യമാണ്. അത് തുടങ്ങണമെന്ന് നിവേദനത്തിലൂടെയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും നിരന്തരം ആവശ്യപ്പെട്ടിട്ടും അനുകൂല സമീപനമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ. സുധാകരന്‍ എംപി പ്രസ്താവനയില്‍ ആരോപിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഒരു വര്‍ഷം തികയാന്‍ ഇനി 17 ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് കേന്ദ്രം തീരുമാനം. ഇത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തെ ഏറെ ബാധിക്കും.

ഒരു വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ വിമാനത്താവളം വന്‍ സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുന്നത്. വിദേശ വിമാന സര്‍വീസ് ആരംഭിച്ചാല്‍ തന്നെ വര്‍ഷങ്ങള്‍ എടുത്താല്‍ മാത്രമേ കണ്ണൂരിനെ ലാഭത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് സാമ്പത്തിക വിദ്ഗധര്‍ പറയുന്നു. നിലവില്‍ എയര്‍ ഇന്ത്യ, എക്‌സ്പ്രസ്, ഗോ എയര്‍, ഇന്‍ഡിഗോ തുടങ്ങിയ കമ്പനി മാത്രമാണ് ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നത്. ഇതുകൊണ്ട് വിമാനത്താവള കമ്പനിയായ കിയാലിന് വേണ്ടത്ര വരുമാനം മാര്‍ഗം ലഭിക്കില്ല.

English summary
Centre's stand on Kannur airport became setback for airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X