ചാലക്കുന്നിൽ മേൽപ്പാലം വരുന്നു: റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
കണ്ണൂർ: തോട്ടട -ചാല പ്രദേശങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ മേല്‍പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇപ്പോള്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടന്നാണ് ഇരു സ്ഥലത്തേക്കുമുള്ള യാത്രക്കാര്‍ നടന്നുപോകുന്നത്.
ഗവ. പോളിടെക്ക്‌നിക്ക്, ഗവ. ഐടിഐ, എസ് എന്‍ കോളേജ് തോട്ടട, എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യര്‍ത്ഥികളടക്കം നിരവധിപേര്‍ക്ക് നിര്‍ദ്ദിഷ്ട റെയില്‍വേ ബ്രിഡ്ജ് ഗുണം ചെയ്യും. അലക്ഷ്യമായി പാളങ്ങള്‍ മുറിച്ചു കടക്കുന്നതിനായി ഒട്ടേറെ അപകട മരണങ്ങൾ നടന്നിട്ടുണ്ട്

ഈ പ്രദേശത്തെ തദ്ദേശീയരുടെയും വിദ്യാര്‍ത്ഥികളുടെയുടെയും നിരന്തര ആവശ്യമാണ്. പ്രസ്തുത പദ്ധതി കണ്ണൂര്‍ നിയോജക മണ്ഡലത്തിന് കേരള ബഡ്ജറ്റ് ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ടില്‍ നിന്നുമാണ് അഞ്ചു കോടി രൂപ മേല്‍ പദ്ധതിക്ക് നീക്കി വെച്ചിട്ടുള്ളത്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പാലക്കാട് റെയില്‍വേ അഡീഷ്ണല്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ അനില്‍ കുമാര്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ എബ്രഹാം, യു. ബാബു ഗോപിനാഥ്, കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.കെ പ്രീത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications