കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിന്റെ സ്വപ്നം.. കേരശ ബാങ്ക് യാഥാർത്ഥ്യമാകാൻ കടമ്പകളേറെ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേരളാ ബാങ്ക് രൂപീകരണത്തിൽ തടസങ്ങളേറെ 'അതിവേഗം കേരള ബാങ്ക് രൂപീകരിക്കുമെന്ന് സർക്കാരും സഹകരണ വകുപ്പും പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ വിചാരിച്ച പോലെ എളുപ്പമാവില്ലെന്നാണ് സൂചന.
അപ്പർ പ്രൈമറി സഹകരണ സംഘങ്ങൾ മുതൽ ജില്ലാ _ സംസ്ഥാന ബാങ്കുകൾ വരെ കേരള ബാങ്കിൽ വരുമെങ്കിലും ഇവയൊക്കെ കോർത്തിണക്കൽ ദുഷ്കരമാണ്. ബാങ്കിങ് ഇടപാടുകൾക്കായി ഓരോ ബാങ്കും വ്യത്യസ്തമായ സോഫ്റ്റു വെയറുകളാണ് ഉപയോഗിക്കുന്നത്. ഇതു ഏകീകൃത സോഫ്റ്റ് വെയറിലേക്ക് കൊണ്ടുവരികയെന്നതിന് ഏറെ കാലതാമസമുണ്ടാക്കും.

'കേശവന്‍ മാമനാകാതെ പണിയെടുക്ക് സാറെ', പോലീസിന്‍റെ സേവ് ദി ഡേറ്റ് ഉപദേശത്തിനെതിരെ സോഷ്യല്‍ മീഡിയ'കേശവന്‍ മാമനാകാതെ പണിയെടുക്ക് സാറെ', പോലീസിന്‍റെ സേവ് ദി ഡേറ്റ് ഉപദേശത്തിനെതിരെ സോഷ്യല്‍ മീഡിയ

ഇതുകൂടാതെ ഒറ്റ കുടക്കീഴിലാകുന്ന ബാങ്കുകളുടെ ആസ്തികളും കടബാധ്യതകളും അളന്ന് തിട്ടപ്പെടുത്തേണ്ടതായി വരികയും ചെയ്യും അപ്പർ പ്രൈമറി സഹകരണ സംഘങ്ങൾ ലയിപ്പിക്കുമ്പോൾ ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ പുനർനിർണയിക്കേണ്ടതും കീറാമുട്ടിയായേക്കും. ഈയൊരു സാഹചര്യത്തിൽ അതിവേഗം കേരള ബാങ്ക് രൂപീകരിക്കുകയെന്നത് സർക്കാരിനെ സംബന്ധിച്ച് ഏറെ പ്രയാസകരമായ ഒരു കാര്യമാണ്. സംസ്ഥാന വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തിയാണ് കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത് ' ഇനി ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനം ചെയ്യാം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.

-bank-600

ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിച്ച് അടിയന്തിരമായി വാദം കേട്ടാണ് ഉത്തരവ്. ബാങ്കിനുള്ള എല്ലാവിധ സംയോജന നടപടികളുമായും സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോവാമെന്ന് ഒക്ടോബറില്‍ കോടതി വ്യക്തമാക്കിയിരുന്നു.

English summary
Challenges before Kerala bank became true
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X