കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരില്‍ സൊസൈറ്റി ജീവനക്കാരി 8 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി പരാതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പയ്യന്നൂരില്‍ സൊസൈറ്റി ജീവനക്കാരി എട്ടുലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി പരാതി. പയ്യന്നൂര്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ് സൊസൈറ്റി ജീവനക്കാരിക്കെതിരേ പൊലിസില്‍ പരാതി നല്‍കിയത്. സൊസൈറ്റിയിലെ പ്രതിദിന നിക്ഷേപ പിരിവ് ഏജന്റായ പയ്യന്നൂര്‍ കണ്ടങ്കാളിയിലെ കെ വി രചനയ്‌ക്കെതിരേയാണ് സൊസൈറ്റി സെക്രട്ടറി വീണ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്.

യെഡിയൂരപ്പയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല, 56 പേരെ ഒപ്പം നിര്‍ത്തണം, മന്ത്രിപദത്തില്‍ പ്രശ്‌നങ്ങള്‍യെഡിയൂരപ്പയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല, 56 പേരെ ഒപ്പം നിര്‍ത്തണം, മന്ത്രിപദത്തില്‍ പ്രശ്‌നങ്ങള്‍

പയ്യന്നൂര്‍ അഗ്രികള്‍ച്ചറല്‍ ലേബര്‍ വെല്‍ഫെയര്‍ സര്‍വിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 2018 മെയ് ഏഴിനാണ് രചന ഏജന്റായി ജോലിക്ക് കയറുന്നത്. അന്നു മുതല്‍ 2019 ജൂണ്‍ മൂന്നു വരെയുള്ള കാലഘട്ടത്തില്‍ രചന ക്രമക്കേടു നടത്തണമെന്ന ഉദ്ദേശ്യത്തോടെ മന:പൂര്‍വം വ്യാജ അക്കൗണ്ടുകളും പാസ്ബുക്കുകളും സൃഷ്ടിച്ച് വ്യാജ ഒപ്പിട്ട് സൊസൈറ്റിയെ യഥാര്‍ഥ രേഖകളായി തെറ്റിധരിപ്പിച്ച് സൊസൈറ്റിയില്‍നിന്നും ഏട്ടുലക്ഷത്തോളം രൂപ മോഷണം നടത്തിയതായാണ് സൊസൈറ്റി സെക്രട്ടറി പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

kannur

ക്രമക്കേട് വ്യക്തമായതിനെ തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സെക്രട്ടറിയുടെ പരാതിയില്‍ പയ്യന്നൂര്‍ ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

English summary
Cheating allegation against women staff of Payyannur society
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X