കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; മുന്‍ കെഎസ്ഇബി ജീവനക്കാരന്‍ കുടുങ്ങി, പ്രതിക്കെതിരെ കാഞ്ഞങ്ങാടും നിലേശ്വരത്തും തട്ടിപ്പ് കേസ്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്നയാള്‍ അറസ്റ്റില്‍. കരിവെള്ളൂര്‍ മണക്കാട് സ്വദേശി വടക്കേവീട്ടില്‍ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഇപ്പോള്‍ നീലേശ്വരത്ത് താമസിക്കുന്ന പ്രതി കാസര്‍കോട് പെരിയ കെ.എസ്.ഇ.ബി മുന്‍ ജീവനക്കാരനാണ്. കോഴിക്കോട് സ്വദേശി ജിജീഷ് എന്ന ടാക്‌സി ഡ്രൈവറെ വിമാനത്താവളത്തില്‍ ഡ്രൈവര്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 30,000 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്.

<strong>" title=""ആരോട് പറയാൻ ആര് കേൾക്കാൻ".. ഇനിയുമൊരു സ്വാതന്ത്ര സമരം നടത്തേണ്ടി വരും, രൂക്ഷവിമർശനവുമായി അരുൺ ഗോപി" />"ആരോട് പറയാൻ ആര് കേൾക്കാൻ".. ഇനിയുമൊരു സ്വാതന്ത്ര സമരം നടത്തേണ്ടി വരും, രൂക്ഷവിമർശനവുമായി അരുൺ ഗോപി

പണം വാങ്ങിയ ശേഷം രാജേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനാല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ട്രെയിനിലും മറ്റു സ്ഥലങ്ങളിലും വച്ച് പരിചയപ്പെടുന്ന ആളുകളെ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്നതായി വിവരം ലഭിച്ചിരുന്നു. ജിജീഷ് ടൗണ്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.

Rajesh

കാഞ്ഞങ്ങാടും നീലേശ്വരത്തും തട്ടിപ്പ് നടത്തിയതിനും കേസുകളുണ്ട്. അന്വേഷണത്തില്‍ ഇയാള്‍ വ്യാജ സിംകാര്‍ഡുകളാണ് ഉപയോഗിച്ചതെന്ന് മനസിലായി. ഫേയ്‌സ്ബുക്കില്‍ വ്യാജ കമ്പനിയുടെ അക്കൗï് തുടങ്ങി നിരവധി ആളുകളെ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയിട്ടുïെന്നു പൊലിസ് പറഞ്ഞു. ഇന്നലെ രാവിലെ പൊലിസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥി ചമഞ്ഞ് പണം കൊടുക്കാമെന്ന വ്യാജേന നഗരത്തില്‍ വിളിച്ചു വരുത്തി രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സമയം പ്രായമായ രïു സ്ത്രീകളെയും വിമാനത്താവളത്തില്‍ ശുചീകരണ ജോലി നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയിരുന്നു. ടൗണ്‍ എസ്.ഐ ബാബുമോന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, പ്രശാന്ത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

English summary
Cheating case in Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X