കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചീങ്കണ്ണിപുഴ അതിര്‍ത്തിയാക്കി മാറ്റണമെന്ന് സര്‍വകക്ഷിയോഗം

  • By Desk
Google Oneindia Malayalam News

ഇരിട്ടി: പശ്ചിമഘട്ടത്തിന്റെ താഴ്‌വരകളിലൊന്നായ ആറളം വന്യജീവി സങ്കേതം പരിസ്ഥിതി ലോലപ്രദേശമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കുടിയേറ്റ കര്‍ഷകരില്‍ ആശങ്ക തുടരുന്നു. ഇതോടെ പഞ്ചായത്തു തലത്തില്‍ ഇതുസംബന്ധിച്ചു സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചു ചര്‍ച്ച തുടങ്ങി. ആറളം വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 10.136 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലപ്രദേശമാക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടുവിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഇതുകര്‍ഷകരെയും കുടിയേറ്റ ജനതയെയും സംബന്ധിച്ചുനിരവധി പ്രതികൂലമായ ഘടകങ്ങള്‍ കൂടിചേര്‍ന്നതെന്നാണ് വിമര്‍ശനം. ഇതോടെയാണ് പരിസ്ഥിതിലോല ഘടകമായി പ്രഖ്യാപിക്കുന്ന പശ്ചിമഘട്ടം മലനിരകളുടെ ഏറ്റവും കൂടുതല്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ ഈ വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.

 kannur-map-18-

കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി പിന്നോക്ക ജനവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പേരാവൂര്‍ നിയോജക മണ്ഡലം ഉള്‍പെടുന്ന ആറളം മേഖല. കരടു വിജ്ഞാപനത്തില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേളകം പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. പേരാവൂര്‍ എം. എല്‍. എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്തിലെ ആറളം വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വരുത്തേണ്ട ഭേദഗതിയെ കുറിച്ചാണ് യോഗത്തില്‍ ചര്‍ച്ചയായത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചതുപോലെ പരിസ്ഥിതി ലോലപ്രദേശമാക്കിയാല്‍ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതുകൊണ്ടുതന്നെ ചീങ്കണ്ണി പുഴ അതിര്‍ത്തിയായി നിശ്ചയിച്ച് പദ്ധതി നടപ്പിലാക്കണമെന്നാണ് യോഗം തീരുമാനിച്ചത്

നിലവില്‍ വന്യജീവി സങ്കേതത്തിന് പുറത്തായാണ് ആന മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഏഴോളം ആദിവാസി കോളനികള്‍ നിലവിലുണ്ട്. വേനല്‍ക്കാലമായാല്‍ ഇവരെല്ലാം തന്നെ ചീങ്കണ്ണിപുഴയെ ആശ്രയിച്ചാണ് കുടിവെള്ളം ഉള്‍പ്പെടെയുള്ളവ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രദേശത്തുള്ളവര്‍ക്ക് പുഴയില്‍ ഇറങ്ങുവാനുള്ള സാഹചര്യമൊരുക്കി മാത്രമേ പദ്ധതി നടപ്പിലാക്കാവു എന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് ഏറ്റവും അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുമെന്നും എംഎല്‍എ എന്ന നിലയില്‍ ആറളം പഞ്ചായത്തിന്റെയും കേളകം പഞ്ചായത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് അപേക്ഷ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കുമെന്നും എംഎല്‍എ അഡ്വ സണ്ണി ജോസഫ് പറഞ്ഞു.

യോഗത്തില്‍ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രാജന്‍ അടുക്കോലില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വര്‍ഗ്ഗീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കമ്മ സ്‌കറിയ, ലിസി ജോസഫ്, വിടി ജോയി, കുഞ്ഞുമോന്‍ കണിയാംഞാലില്‍, കെ മനോഹരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി ടി അനീഷ്, സന്തോഷ് മണ്ണാര്‍കുളം, സണ്ണി വടക്കേക്കൂറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു

English summary
Cheenkannippuzha to be made as boudary decission in all party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X