ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തിന് ബസിലിക്ക പദവി, തലശേരി അതിരൂപതയ്ക്ക് അഭിമാനം
ശ്രീകണ്ഠാപുരം: മാഹി പള്ളിക്കു ശേഷം വടക്കെ മലബാറിലെ മറ്റൊരു ദേവാലയം കുടി ബസലിക്ക പദവിയിലേക്ക് ഉയരുന്നത് വിശ്വാസികള്‍ക്ക് അഭിമാനമായി മാറുന്നു. തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിയതാണ് കണ്ണൂരിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് അഭിമാനമായത്.
ഇതുസംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അറിയിപ്പ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു. ബസിലിക്ക പ്രഖ്യാപനത്തിന്റെ പ്രത്യേക ആഘോഷങ്ങള്‍ ഓഗസ്റ്റ് 14ന് നടക്കും. സീറോ മലബാര്‍ സഭയുടെ അഞ്ചാമത്തെ ബസിലിക്കയാണ് ചെമ്പേപരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയം. 1948ല്‍ സ്ഥാപിതമായ ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷത്തിനു ഒരുങ്ങുമ്പോഴാണ് ബസിലിക്ക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ബസിലിക്ക റെക്ടര്‍ റവ. ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെയും സഹവികാരിമാരുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് ബസിലിക്ക പ്രഖ്യാപനത്തിന്റെ ആഘോഷങ്ങള്‍ ക്രമീകരിക്കുന്നത്. മലയോര ഹൈവേയില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന നിലവിലെ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ഓഗസ്റ്റ് പതിനാലിന് പൂര്‍ത്തിയാകുന്നതോടെ വലിപ്പം കൊണ്ടും സൗകര്യങ്ങള്‍ കൊണ്ടും ഏറ്റവും പ്രധാനപ്പെട്ട ദേവാലമായി ഇത് മാറും.












Click it and Unblock the Notifications