ഇറച്ചി കോഴി വില റെക്കാർഡിലേക്ക്: വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം
തളിപ്പറമ്പ്: വടക്കൻ കേരളത്തിൽ ഇറച്ചി കോഴിവില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. കേരളത്തിലെ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വൻകിട കമ്പനികളുടെ ഇടപെടൽ മൂലവുമാണ് കോഴി വില കുത്തനെ ഉയരാൻ കാരണം. കഴിഞ്ഞ ദിവസം കോഴി വില കിലോയ്ക്ക് 140 രൂപ കടന്നു.കോഴി ഇറച്ചിക്ക് കിലോയ്ക്ക് 240 മുതൽ 245 രൂപ വരെയാണ് വില കുത്തനെകയറിയത് കഴിഞ്ഞ ആഴ്ച ഇത് 80 മുതൽ 90 രൂപ വരെയായിരുന്നു. എന്നാൽ ബലിപെരുന്നാൾ ദിനമെത്തിയതോടെ കോഴി വില കുത്തനെ കൂട്ടിയിരിക്കുകയാണ്.
ആഭ്യന്തര കർഷകർ ഉത്പാദനം നിർത്തി വെച്ചതോടെ തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഇറച്ചിക്കോഴികളെ ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെയാണ് വില കുത്തനെ ഉയരാൻ പ്രധാന കാരണമെന്ന്ആൾ കേരള പൗൾട്ടറി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കെ. നസീർ പറയുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി കോഴിത്തീറ്റക്ക് വിലവർധിച്ച സാഹചര്യത്തിൽ ഉൽപ്പാദന ചെലവും വർദ്ധിച്ചതോടെ കേരളത്തിലെ കോഴി കർഷകർ ഉൽപ്പാദനം നിർത്തി വയ്ക്കേണ്ട സാഹചര്യത്തിൽ എത്തി നിൽക്കുകയാണ്.

ഇതോടെ ഈ മേഖലയിലെ വൻകിട കമ്പനികളിൽ മാത്രമായി ഇറച്ചി കോഴി ഉത്പാദനം ചുരുങ്ങി.അതിർത്തി കടന്നെത്തുന്ന ഇറച്ചിക്കോഴികളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിൽ പോൾട്രി മേഖല എത്തിയതോടെ വൻകിടകമ്പനികൾ പറയുന്ന വിലയ്ക്ക് ഇറച്ചി കോഴി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ പോൾട്രി മേഖല മാറിയെന്ന്ആൾ കേരള പൗൾട്ടറി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കെ. നസീർ പറഞ്ഞു. ഇതിനിടെ ലോക് ഡൗണ്‍ പ്രതിസന്ധിക്കിടയില്‍ പിടിച്ച് നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഭക്ഷ്യ വ്യവസായ മേഖലയ്ക്ക് ഇറച്ചിക്കോഴി വിലവര്‍ധനവ് കനത്ത ആഘാതമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ (എ കെ സി എ) കണ്ണുർ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ഇറച്ചിക്കോഴി വിലവര്‍ധനവ് പെരുന്നാള്‍ വിപണി ലക്ഷ്യം വെച്ച് തമിഴ്നാട് ലോബി നടപ്പിൽ വരുത്തിയതാണ്. തമിഴ്നാട്ടില്‍ നിന്നാണ് ഇറച്ചിക്കാഴിയുടെ കേരളത്തിലേക്കുള്ള പ്രധാന വരവെന്നതിനാല്‍ തമിഴ്നാട് സര്‍ക്കാരുമായി ഈ വിഷയം സംസാരിച്ച് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ശ്രമം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽകാറ്ററിങ്ങ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോയിസ് തോമസ്. ജില്ലാ ട്രഷറർ ബെനി പി.ടി. ജില്ലാ വർക്കിങ് പ്രസിഡൻ്റ് കെ ജെ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications