കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ക് ഡൗൺ മറികടന്ന് കണ്ണൂർ ഡിഎഫ്ഒ സ്വന്തം നാട്ടിലേക്ക് മടങ്ങി: നടപടിയെടുക്കുമെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേന്ദ്ര സർക്കാർ പ്രഖ്യാപനമായ ലോക്ക് ഡൗണിനെ മറികടന്നു ഉദ്യോസ്ഥർ നാടുവിടുന്ന സംഭവങ്ങൾ കൂടുന്നു. കൊല്ലം മോഡലിൽ ഉന്നത ഉദ്യോഗസ്ഥനാണ് കണ്ണൂരിൽ നിന്ന് ജന്മനാട്ടിലേക്ക് മുങ്ങയത്. ഈ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഉന്നത ഉദ്യോഗസ്ഥന്റെ നിയമലംഘനം ഏറ്റെടുത്തതോടെ വനം വകുപ്പ് മന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട് മുങ്ങിയ ഉദ്യോഗസ്ഥനെതിരെ നടപടി യുണ്ടാകുമെന്നാണ് സൂചന.

മോഷണ കേസിലെ പ്രതി തടവുചാടിയ സംഭവം: കണ്ണൂർ സെൻട്രൽ ജയിലിൽ കൂട്ട സ്ഥലമാറ്റംമോഷണ കേസിലെ പ്രതി തടവുചാടിയ സംഭവം: കണ്ണൂർ സെൻട്രൽ ജയിലിൽ കൂട്ട സ്ഥലമാറ്റം

രണ്ടാഴ്ച മുൻപ് കൊല്ലത്ത് അസിസ്റ്റന്റ് സബ് കലക്ടറാണ് മുങ്ങിയതെങ്കിൽ കണ്ണൂരിൽ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥനാണ് മുങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച്ചയോടെ കുടുംബസമേതം കാറിൽ മുങ്ങുകയായിരുന്നു.
ലോക്ക് ഡൗൺ ചട്ടങ്ങൾ പാലിക്കേണ്ട ഉന്നത ഉദ്യോഗസ്ഥർ നിയമം ലംഘിക്കുമ്പോൾ നിയമപാലനത്തിൽ ജനങ്ങൾക്കിടയിലും ആശങ്കയുയരുന്നുണ്ട്. വനം വകുപ്പിന്റെ തലപ്പത്തുള്ള ഉദ്യോഗസ്ഥൻ കണ്ണുരിലാണ് നിയമ ലംഘനം നടത്തിയതെന്നാണ് വിലയിരുത്തൽ. ഇതുമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്തയായതിനെ തുടർന്ന് സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

kannur-map-18-

രാജ്യമാകെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫിസര്‍(ഡിഎഫ്ഒ) കെ ശ്രീനിവാസ് അനുമതിയില്ലാതെ സംസ്ഥാനം വിട്ടത്. കുടുംബസമേതം കാറിലാണ് വയനാട് അതിർത്തി കടന്ന് കർണാടകയിലൂടെ സ്വന്തം നാടായ തെലങ്കാനയിലേക്ക് അദ്ദേഹം പോയതെന്നാണ് പറയപ്പെടുന്നത്. നസര്‍ക്കാരിന്റെയോ മേലധികാരിയുടെയോ അനുമതിയില്ലാതെയാണ് ഡിഎഫ്ഒയുടെ നടപടിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കൊവിഡ് പടരുന്നതിനു മുൻപെ ഇദ്ദേഹം നേരത്തേ അവധിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷ് കൊവിഡിൻെറ പശ്ചാത്തലത്തിൽ അവധി അനുവദിച്ചിരുന്നില്ല. ഇതു കൂടാതെ കൊ വിഡിന്റെ പശ്ചാത്തലത്തിൽ വനമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി

കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനായതിനാൽ വനം വകുപ്പും അവധി അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥൻ കാറിൽ സ്വദേശത്തേക്ക് പോകുന്നത് .
സംഭവത്തില്‍ വനംവകുപ്പ് മേധാവിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പ് മന്ത്രി കെ രാജു അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തേ, ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കൊല്ലം സബ് കലക്ടര്‍ നാട്ടിലേക്ക് പോയത് ഏറെ വിവാദമായിരുന്നു. അനുമതിയില്ലാതെ സംസ്ഥാനം വിട്ട ഇദ്ദേഹത്തിനെതിരേ കേസെടുക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ കൂടി നിയമം ലംഘിക്കുന്നത്. സംഭവത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വനം വകുപ്പ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. റിപ്പോർട്ട് വകുപ്പ് മന്ത്രിയുടെ ഓഫിസിൽ സമർപ്പിക്കും. തുടർന്ന് മന്ത്രിതല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Chief minister about Kannur DFO's absconding during lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X