കണ്ണുർ സെൻട്രൽ ജയിൽ അന്തേവാസികൾ ഇനി ഫ്രീഡംനാച്വറൽ ഗ്യാസ് നൽകും: പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കണ്ണൂർ: കേ​ര​ള പ്രി​സ​ണ്‍​സ് ആ​ന്‍​ഡ് ക​റ​ക്‌​ഷ​ണ​ല്‍ സ​ര്‍​വീ​സ​സ് വ​കു​പ്പ് ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം മു​ന്‍​നി​ര്‍​ത്തി ഐ​ഒ​എ​ജി​യു​മാ​യി ചേ​ര്‍​ന്ന് സ്ഥാ​പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് (പ്ര​കൃ​തി​വാ​ത​കം) ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നടന്നു.
ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ പെ​ട്രോ​ള്‍ പ​മ്പി​ൽ ഒ​രു​ക്കി​യ പ്ര​കൃ​തി​വാ​ത​ക ഫി​ല്ലിം​ഗ് സ്റ്റേ​ഷ​ൻ (സി​എ​ൻ​ജി) ഓ​ൺ​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജ​യി​ൽ മേ​ധാ​വി, ഐ​ഒ​സി, ഗെ​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന് മു​ന്നി​ലെ ദേ​ശീ​യ​പാ​ത​യ്ക്ക് എ​തി​ര്‍​വ​ശ​മു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​ത്താ​ണ് കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നാ​യു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. ഇ​തി​നാ​യി കം​പ്ര​സ​ര്‍, ഡി​സ്‌​പെ​ന്‍​സ​ര്‍, കേ​യ്‌​സ് കെ​യ്ഡ് എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് വി​ല 102 രൂ​പ ക​ഴി​ഞ്ഞ സ്ഥാ​ന​ത്ത് ഒ​രു കി​ലോ കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് 63 രൂ​പ​യ്ക്ക് ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നൊ​പ്പം പ്ര​കൃ​തി​ക്ക് ദോ​ഷം കു​റ​വാ​ണ് എ​ന്ന​തും പ്ര​കൃ​തി​വാ​ത​ക​ത്തെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ണീ​യ​മാ​ക്കു​ന്നു. വാ​ഹ​ന മെ​യി​ന്‍റ​ന​ന്‍​സും കു​റ​വാ​യി​രി​ക്കും.

kannur-map-copy


നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്തു​നി​ന്ന് ലോ​റി​യി​ല്‍ വ​ലി​യ ടാ​ങ്ക​റി​ലാ​ണ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നി​ല്‍ ഗ്യാ​സ് എ​ത്തി​ക്കു​ക. ക​ണ്ണൂ​രി​ല്‍ ഡി​പ്പോ സ്ഥാ​പി​ക്കു​ന്ന​തോ​ടെ പി​ന്നീ​ട് ഇ​വി​ടെ​നി​ന്നു​ത​ന്നെ വാ​ത​കം എ​ത്തി​ക്കാ​നാ​കും. ഗ്യാ​സ് പൈ​പ്പ് ലൈ​നി​ന്‍റെ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ നേ​രി​ട്ട് പൈ​പ്പ് ലൈ​ന്‍ വ​ഴി ഫി​ല്ലിം​ഗ് സ്റ്റേ​ഷ​നി​ല്‍ കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് ല​ഭ്യ​മാ​കും.

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളും അ​തി​നു​പി​ന്നാ​ലെ കം​പ്ര​സ്ഡ് നാ​ച്ച്വ​റ​ല്‍ ഗ്യാ​സ് സം​വി​ധാ​ന​വും ഒ​രു​ക്കു​ന്ന​ത് ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള ജോ​ലി​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ഒ​രു കി​ലോ ഗ്യാ​സി​ന് നി​ശ്ചി​ത രൂ​പ എ​ന്ന നി​ര​ക്കി​ല്‍ ജ​യി​ല്‍ വ​കു​പ്പി​ന് ഐ​ഒ​എ​ജി​യി​ൽ​നി​ന്ന് ക​മ്മീ​ഷ​നാ​ണ് ല​ഭി​ക്കുക

സി എൻ ജിക്ക് പെട്രോളിനെ അപേക്ഷിച്ച് മലിനീകരണം കുറവാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു കാലഘട്ടത്തിനനുസരിച്ച് നാം മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഒരു കാലത്ത് നടപ്പാക്കാൻ കഴിയില്ലെന്ന് പലരും പ്രഖ്യാപിച്ച ഗെയിൽ പദ്ധതിയടക്കം പൂർത്തിയായത് സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎല്‍എ, പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജയിൽ സൂപ്രണ്ട് റോമിയോ ജോൺ, തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q