കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളപട്ടണം പുഴയിൽ ആഡംബര ബോട്ടു സര്‍വീസ്: മലനാട് ടൂറിസം ക്രൂയിസ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വളപട്ടണം പുഴയുടെ ഓളപ്പരപ്പിലൂടെ കണ്ടൽക്കാടുകളുടെ ഹരിതഭംഗി നുകര്‍ന്നുകൊണ്ടുള്ള ജല ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍ തുറന്ന് മയ്യില്‍ റോയല്‍ ടൂറിസം ഡവലെപ്പ്‌മെന്റ് കോഓപ്പ്: ലിമിറ്റഡിന്റെടൂറിസ്റ്റ് യാത്രാ ബോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ മലനാട് ടൂറിസം ക്രൂയിസ് പദ്ധതിയുടെ ചുവടുപിടിച്ചാണ് ടൂറിസ്റ്റ് യാത്രാ ബോട്ട് സര്‍വീസ് തുടങ്ങിയത്.

ആള്‍ക്കൂട്ട കൊലപാതകം ക്രൂരം, ശിക്ഷിപ്പെടണമെന്ന് ഫട്‌നാവിസ്, മണിക്കൂറുകള്‍ക്കുള്ളില്‍ അത് സംഭവിച്ചുആള്‍ക്കൂട്ട കൊലപാതകം ക്രൂരം, ശിക്ഷിപ്പെടണമെന്ന് ഫട്‌നാവിസ്, മണിക്കൂറുകള്‍ക്കുള്ളില്‍ അത് സംഭവിച്ചു

പൂര്‍ണ്ണമായും ശീതീകരിച്ച യാത്രാ ബോട്ടില്‍ 30 പേര്‍ക്ക് പുഷ്ബാക്ക് സീറ്റിലിരുന്നും പത്തുപേര്‍ക്ക് മുകള്‍ത്തട്ടിലിരുന്നും പുറംകാഴ്ച്ചകള്‍ ആസ്വദിക്കാം. അഴീക്കല്‍ മുതല്‍ മലപ്പട്ടം മുനമ്പുകടവ് പാലം വരെയുള്ള ആറുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ജല യാത്രയാണ് സഞ്ചാരികള്‍ക്ക് റോയല്‍ ടൂറിസം സമ്മാനിക്കുന്നത്.

pinarayi-1

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി.എം.വി ജയരാജന്‍, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‌റ് ടി. വസന്തകുമാരി, മയ്യില്‍ പഞ്ചായത്ത് പ്രസിഡന്‌റ് പി. ബാലന്‍, കൊളേച്ചരി പഞ്ചായത്ത് പ്രസിഡന്‌റ് കെ. താഹിറ, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‌റ് എന്‍. പത്ഥനാഭന്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ ശ്യാമള, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‌റ് ഐ.വി നാരായണന്‍, മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്‌റ് പി പുഷ്പരാജന്‍, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ്‌കെ.കെ രത്‌നകുമാരി, ബിജു കൈണ്ടക്ക, പി. മുകുന്ദന്‍, കെ.സി സോമന്‍ നമ്പ്യാര്‍, കെ.വി ഗോപിനാഥന്‍, ബേബി സുനാഗര്‍, ചെയര്‍മാന്‍ ടി.കെ ഗോവിന്ദന്‍, മാനേജിംഗ് ഡയരക്ടര്‍ പി. മുകുന്ദന്‍ സംസാരിച്ചു.

English summary
Chief minister inaugurates Luxury boat service in Valapattanam river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X