കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എകെജിയുടെ ജന്മനാട്ടിൽ മ്യുസിയം: ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

പെരളശ്ശേരി: എകെജി പിറന്ന മണ്ണിൽ പാവങ്ങളുടെ പടത്തലവന്റെ ഓർമ്മകൾ കാത്തുസൂക്ഷിക്കാനായി സ്മൃതി മണ്ഡപമൊരുങ്ങുന്നു. അത്യാധുനിക സംവിധാനങ്ങളോടെ നാലര ഏക്കറിലാണ് പുരാവസ്തു വകുപ്പ് സ്മൃതി മണ്ഡപമൊരുക്കുന്നത്. ചരിത്ര വിദ്യാർത്ഥികൾക്കും പുതുതലമുറയ്ക്കും ദേശീയ സ്വാതന്ത്ര്യ സമര ചരിത്രം, സമുഹപരിഷ്ക്കരണം, കമ്മ്യുണിസ്റ്റ് പാർട്ടി നേതാവ് എന്നീ നിലകളിലുള്ള എകെജി യുടെ സമര ചരിത്രവും പോരാട്ട വീര്യവും മ്യൂസിയത്തിലൊരുക്കുന്ന ചരിത്ര സന്ദർഭങ്ങളിലൂടെ തൊട്ടറിയാനാവും. മ്യൂസിയത്തിന്റെ ശിലാസ്ഥാപനം അഞ്ചരക്കണ്ടി പുഴയോരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

37 ലക്ഷം ശമ്പളം വാങ്ങുന്നതായി അറിഞ്ഞു, സമരക്കാരുടെ അടുത്തേക്ക് ചെല്ലൂ, ചിന്തയ്ക്ക് വീണയുടെ തുറന്ന കത്ത്37 ലക്ഷം ശമ്പളം വാങ്ങുന്നതായി അറിഞ്ഞു, സമരക്കാരുടെ അടുത്തേക്ക് ചെല്ലൂ, ചിന്തയ്ക്ക് വീണയുടെ തുറന്ന കത്ത്

കേരളിയ സമൂഹത്തിൽ തൊട്ടുകൂടായ്മയും അയിത്തവും കാണിച്ചത് സവർണർ മാത്രമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ കണ്ടോത്ത് തീയ്യപ്രമാണിമാരാണ് അവർണർക്ക് വഴി നടക്കാനുള്ള അവകാശം നിഷേധിച്ചത്. ഇതിനെ എതിർത്തു കൊണ്ട് എകെജി യുടെ നേത്യത്വത്തിൽ കണ്ടോത്ത് മാറ്റി നിർത്തപ്പെട്ടവരെ കുട്ടി ഒരു ജാഥ നടത്തി. വീടുകളിൽ നിന്നും ഉലക്ക ക ളെടുത്താണ് ജാഥയെ ഒരു വിഭാഗം അക്രമിച്ചത്.അടി കിട്ടിയ എകെജി ബോധരഹിതനായി മാറി. രാജ്യത്തിൻ്റെ ഭാഗ്യം കൊണ്ടാണ് മാരകമായി പരുക്കേറ്റ എ.കെ.ജി അന്ന് രക്ഷപ്പെട്ടത് എകെജിയെ മർദ്ദിച്ച ജനവിഭാഗങ്ങൾ പിന്നീട് അദ്ദേഹം നേതൃത്വം നൽകിയ പാർട്ടിയുടെ കൂടെ വന്നു. കേരളത്തിൽ നടന്നത് മറ്റു സംസ്ഥാനങ്ങളിൽ നടന്ന നവോത്ഥാനം പോലെയായിരുന്നില്ല. നവോത്ഥാനമുണ്ടാക്കിയത് ഒരു വിഭാഗം നായകൻമാർ മാത്രമല്ല.

akg-161323

കേരളത്തിൽ നടന്നതിനെക്കാൾ ശക്തമായ നവോത്ഥാനമാണ് തമിഴ്നാട്ടിൽ നടന്നത്. എന്നാൽ കേരളമുണ്ടാക്കിയ മാറ്റം അവർക്ക് സൃഷ്ടിക്കാനായില്ല. ഗുരുവായൂർ സത്യാഗ്രഹമുൾപ്പെടെ സാമുഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങളിൽ സജീവമാകുമ്പോഴും കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചു.ഇന്ത്യൻ പാർലമെൻ്റിൽ പ്രതിപക്ഷത്തിൻ്റെ ശബ്ദമായ എ.കെ.ജി പ്രസംഗിക്കുന്നത് കേൾക്കുന്നതിനായി പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു കൃത്യമായി എത്തുകയായിരുന്നു. ഇന്ത്യയുടെ ശബ്ദം കേൾക്കാനായിരുന്നു അത്.രാജ്യത്തിൻ്റെ എല്ലായിടങ്ങളിലും നടക്കുന്ന സമരങ്ങളിൽ എകെജിയെത്തി. കഷ്ടപ്പെടുന്നവരുടെയും കർഷക തൊഴിലാളികളുടെയും ശബ്ദമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു
പെരളശേരിയിലെ കീഴത്തൂർ തൂക്കുപാലത്തിനടുത്ത്‌ 3.21 ഏക്കർ സ്ഥലത്താണ്‌ മ്യൂസിയമൊരുക്കുന്നത്. മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചു

അധ്യാപകനായിരിക്കെ ദേശീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തകനാവുകയും കമ്യൂണിസ്റ്റ് പാർടിയുടെ ജനകീയ നേതാവും സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗവും ലോക്‌സഭയിലെ പ്രതിപക്ഷനേതാവുമായിരുന്ന എ കെ ജിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ അടയാളപ്പെടുത്തുകയാണ് സ്മാരകത്തിന്റെ ലക്ഷ്യം. ചിത്രങ്ങളും രേഖകളും ദൃശ്യശകലങ്ങളും വെർച്വൽ റിയാലിറ്റി സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ചരിത്ര മുഹൂർത്തങ്ങളെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തുന്ന സ്മൃതി മ്യൂസിയം ഒരുക്കുക.

1930ലെ ഉപ്പ്‌ സത്യഗ്രഹം, 1932–-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യഗ്രഹം, പട്ടിണി ജാഥ, ഇടുക്കി ജില്ലയിലെ അമരാവതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ 1961–-ൽ നടന്ന സത്യഗ്രഹം, 1971–-ൽ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി നടന്ന മുടവൻ മുകൾ സമരം, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ, ജീവിതത്തിന്റെ അവസാന നാളുകളിൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പോരാട്ടം തുടങ്ങി സുപ്രധാന സംഭവങ്ങളുടെ രേഖകൾ ഇവിടെ പ്രദർശിപ്പിക്കും. പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളുടെ ശേഖരവും മ്യൂസിയത്തിൽ ഉണ്ടാകും.

പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടവും ഏഴ് ഗ്യാലറിയടങ്ങുന്ന പ്രദർശന സംവിധാനവും നിർമിക്കുന്നതിനുള്ള, ഒമ്പത് കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ തയാറായിക്കഴിഞ്ഞു. 120 പേർക്ക് ഇരിക്കാവുന്ന തിയേറ്റർ, ഡിജിറ്റൽ ലൈബ്രറി എന്നിവയും മ്യൂസിയത്തിലുണ്ടാവും. എ കെ ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ തിയേറ്ററിൽ പ്രദർശിപ്പിക്കും. ഒരു വർഷത്തിനുള്ളിൽ മ്യൂസിയം നാടിന് സമർപ്പിക്കും.

ഭക്ഷണ വിപണനത്തിന് ജനകീയ മുഖം നൽകിയ ഇന്ത്യൻ കോഫീ ഹൗസ് ശൃംഖലയുടെ തുടക്കക്കാരൻ എന്നതിനെ ഓർമിപ്പിച്ച് ഇന്ത്യൻ കോഫീ ഹൗസിന്റെ ചെറിയ പതിപ്പും ഇവിടെ പ്രവർത്തിക്കും. മ്യൂസിയത്തിൽ എത്തുന്നവർക്ക് ചായയും കോഫിയും ആസ്വദിക്കാനുള്ള ഇടവുമാകുമിത്‌. കോഫീ ഹൗസിന്റെ ചരിത്രം ദൃശ്യ, ശ്രാവ്യ രൂപത്തിൽ രേഖപ്പെടുത്തും.
ശിലാസ്ഥാപന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

English summary
Chief minister laid foundation stone for AKG's birthplace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X