ഗവർണ്ണറെ തളളി മുഖ്യമന്ത്രി :വി.സിമാരെ നിയമിച്ചത് സർക്കാരല്ല
കണ്ണൂര്‍: ചാന്‍സലറെന്ന തന്റെ അധികാരത്തില്‍ കടന്നു കയറുന്നുവെന്ന ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്.മുഖ്യമന്ത്രിയെന്ന നിലയില്‍ ഗവര്‍ണറെ കാണാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട്.ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണറെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മണിക്കൂര്‍ നീണ്ട വാര്‍ത്ത സമ്മേളനത്തില്‍ ഗവര്‍ണര്‍ക്ക് എണ്ണിയെണ്ണി മറുപടി പറയുകയാണ് പരോക്ഷമായി മുഖ്യമന്ത്രി ചെയ്തതെങ്കിലും അതിരൂക്ഷമായ പ്രത്യാക്രമണം നടത്താന്‍ അദ്ദേഹം തയ്യാറായതുമില്ല. ഗവര്‍ണറാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ എന്റെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്യങ്ങളെന്നു പറഞ്ഞു അവതരിപ്പിച്ചതെന്നു അനുസ്മരിച്ച മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണറുമായി നല്ല രീതിയില്‍ മുന്‍പോട്ടു പോകാനാണ് താല്‍പര്യമെന്നും ചുണ്ടിക്കാട്ടി.കണ്ണുര്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറെ നിയമിച്ചത് ഗവര്‍ണര്‍ തന്നെയാണ് ഗവര്‍ണര്‍ ഒപ്പിട്ടു നല്‍കിയ നിയമനം ഇപ്പോള്‍ റദ്ദാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു.ഗവര്‍ണറെ ഈ വിഷയത്തില്‍ മറ്റാരോ തെറ്റിദ്ധരിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയോഗിക്കുന്നത് സര്‍ക്കാരല്ല. ചാന്‍സലറുടെ പദവി ഉപയോഗിച്ചു രാഷ്ട്രീയപരമായ കാര്യങ്ങള്‍ ചെയ്യേണ്ട കാര്യം മുഖ്യമന്ത്രിയെന്ന നിലയില്‍ ചെയ്യാനുള്ളത് രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ചെയ്യുന്നുണ്ട്. കാലടി സര്‍വകലാശാലയില്‍ ഒരു സെര്‍ച്ചു കമ്മിറ്റി ഒരാളുടെ പേര് കണ്ടെത്തുകയും പിന്നീട് അതു ചാനലിലെത്തുകയും ചെയ്തു.ഉന്നത വിദ്യാഭ്യാസ രംഗത്ത് തന്നെയുള്ള ഒരു വിദഗ്ദ്ധന്‍ കണ്ടപ്പോള്‍ ഒരു പേരായാലും താന്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നു പറയുകയായിരുന്നു. കണ്ണുര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍ നിയമനത്തില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ഗവര്‍ണര്‍ തേടിയതിനു ശേഷമാണ് ഒപ്പിട്ടത്.ഇപ്പോള്‍ അതില്‍ നിന്നും പിന്‍മാറുന്നത് മറ്റെന്തോ സമ്മര്‍ദ്ദമുണ്ടായതാണെന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നടത്തിയ നിയമന ങ്ങള്‍ ചാന്‍സലറായ ഗവര്‍ണര്‍ തന്നെയാണ് സര്‍ക്കാര്‍ ഇതില്‍ യാതൊരു പങ്കുമില്ല. സെര്‍ച്ചു കമ്മിറ്റിയും ഗവര്‍ണറുമാണ് എന്നാല്‍ ഗവര്‍ണറുമായി ഒരു ഏറ്റുമുട്ടലിനും സര്‍ക്കാരില്ല നിയമസഭ നല്‍കിയ പദവിയായ ചാന്‍സര്‍ലര്‍ സ്ഥാനം ഇതില്‍ ഇടപെടേണ്ട കാര്യമില്ല.
ഉന്നത വിദ്യാദ്യാസ രംഗത്ത് സര്‍ക്കാരിന്റെ നയങ്ങള്‍ നിയമസഭ സമ്മേളനത്തിലും ബഡ്ജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ അവതരിപ്പിച്ചിട്ടുണ്ട്. പോരായ്മകളുണ്ടെങ്കിലും ഇതൊക്കെ പരിഹരിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ചെയ്യുന്നത്.ഗവര്‍ണര്‍ എന്ന രീതിയില്‍ അദ്ദേഹം അര്‍ഹിക്കുന്ന എല്ലാ ബഹുമാനങ്ങളും ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് ഇനിയങ്ങോട്ടും നല്‍കുകയും ചെയ്യും. കലാമണ്ഡലം സര്‍വകലാശാല വിസി ഗവര്‍ണര്‍ക്കെതിരെ കേസ് കൊടുത്തത് ശരിയായ നടപടിയല്ല ഇതു സര്‍ക്കാര്‍ തന്നെ തള്ളിപ്പറഞ്ഞത്.കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയവല്‍ക്കരണമാണെന്നത് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണ്. പ്രതി പക്ഷ നേതാവ് വി.ഡി സതീശന്‍ സര്‍വകലാശാല നിയമനത്തില്‍ രാഷ്ട്രീയ പക്ഷപാതിത്വമാണെന്നു പറയുന്നത് ചെളി വാരിയെറിയലാണ്.
Recommended Video
സംസ്ഥാനത്തെ ഗവര്‍ണര്‍ ഏറെ പരിചയസമ്പന്നനായ വ്യക്തിയാണ് ഇപ്പോള്‍ പൊട്ടി മുളച്ചതൊന്നുമല്ല. സര്‍വകലാശാലകളില്‍ ചില നിയമനങ്ങള്‍ നടത്തുമ്പോള്‍ ചിലര്‍ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തുന്നതിന് ഗവേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു കേരളത്തില്‍ ഉന്നത വിദ്യാദ്യാസ രംഗത്ത് സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ നല്ല മാറ്റമുണ്ടാക്കിയിട്ടുണ്ട്. നാക് അ ക്രി ഡേറ്റഷനിലൊക്കെ ഇപ്പോള്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.88 കോടി രൂപ ചെലവില്‍ കേരളത്തില്‍ താണു പത്മനാഭന്‍ ചെയര്‍ സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications