പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലശേരിയിൽ എൽഡിഎഫ് റാലി: പ്രസംഗിക്കാനെത്തുന്നത് മുഖ്യമന്ത്രി
കണ്ണൂർ: പൗരത്വ നിയമഭേദഗതിക്കെതിരെ മതേതര സ്വഭാവമുള്ള സംഘടനകളെയും, വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ ഈ മാസം13-ന് വൈകുന്നേരം അഞ്ചു മണിക്ക് വമ്പിച്ച റാലി സംഘടിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫിന്റെ മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കും. 26-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന രണ്ട് വാഹന പ്രചരണ ജാഥകള്‍ വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
എം വി ജയരാജന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ ജനുവരി 17-ന് പുളിങ്ങോത്ത് നിന്ന് ഉദ്ഘാടനം ചെയ്ത് 22-ന് കണ്ണൂര്‍ സിറ്റിയില്‍ സമാപിക്കും. അഡ്വ. പി സന്തോഷ്‌കുമാര്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ കോളയാട് നിന്ന് ഉദ്ഘാടനം ചെയ്ത് കതിരൂരില്‍ സമാപിക്കും. നൂറിലേറെ സ്വീകരണ കേന്ദ്രങ്ങള്‍ ജാഥയ്ക്ക് ഒരുക്കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെപി സഹദേവന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എം വി ജയരാജന്‍, സി. രവീന്ദ്രന്‍, സുഭാഷ് അയ്യോത്ത്, കെ സി ജേക്കബ്, കെ. മനോജ്, കെ കെ രാജന്‍, സിറാജ് തയ്യില്‍, വി കെ ഗിരിജന്‍, സി പി ഷൈജന്‍, താജൂദ്ദീന്‍ മട്ടന്നൂര്‍, ജോസ് ചെമ്പേരി, സി. വത്സന്‍, കെ.കെ ജയപ്രകാശ്, ഇപി ആര്‍ വേശാല, ജോണ്‍ ജോസഫ്, അഡ്വ. എ ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications