• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍പെട്ടു; സംഭവം കണ്ണൂര്‍ പയ്യന്നൂരില്‍

Google Oneindia Malayalam News

കണ്ണൂര്‍: കാസര്‍കോട് പരിപാടി കഴിഞ്ഞ് വരുന്നതിനിടെ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. പയ്യന്നൂര്‍ പെരുമ്പയില്‍ വച്ചാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് തൊട്ട് പിന്നാലെയാണ് അപകടം സംഭവിച്ചത്.

സംസ്ഥാനത്ത് 19 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെസംസ്ഥാനത്ത് 19 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എങ്കിലും അങ്ങേയറ്റം സുരക്ഷാ വീഴ്ചയായാണ് പൊലീസ് ഇതിനെ കാണുന്നത്. കാസര്‍കോട് സിപിഎം പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു.

1

ഇവര്‍ സഞ്ചരിച്ച വാഹന വ്യൂഹമാണ് അപകടത്തില്‍പെട്ടത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നില്‍, കോടിയേരി ബാലകൃഷ്ണന്റെ വാഹനം. അതിന് പിന്നില്‍ പിണറായി പ്രൈമറി ഹെല്‍ത്ത് സെന്റിലെ വാഹനം, അതിന് പിന്നില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ വാഹനം, പിന്നില്‍ പൊലീസ് വാഹനം എന്നിങ്ങനെയായിരുന്നു ഉണ്ടായത്. ആംബുലന്‍സും, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎശ്പിയുടെ വണ്ടിയും, പൊലീസ് വാഹനവുമാണ് അപകടത്തില്‍പെട്ടത്. പയ്യന്നൂര്‍ പെരുമ്പ പാലം കഴിഞ്ഞതിന് ശേഷമാണ് അപകടം സംഭവിച്ചത്.

മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണം, ഘര്‍ വാപ്പസിയുമായി തേജസ്വി സൂര്യമുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദു മതത്തിലേക്ക് കൊണ്ടുവരണം, ഘര്‍ വാപ്പസിയുമായി തേജസ്വി സൂര്യ

2

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ തിയേറ്റര്‍ വിട്ട് വരുന്ന വണ്ടി കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനം കയറിയതിനെതുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന് തൊട്ട് പിന്നാലെയുണ്ടായിരുന്ന വാഹനം ബ്രേക്കിടുകയും തൊട്ട് പിന്നിലായി മറ്റ് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയുമായിരുന്നു. ഇടി സാരമുള്ളതല്ലെങ്കിലും ആര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്കിടയിലേക്ക് ഏത് വാഹനമാണ് ഇടിച്ച് കയറിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. വാഹനം നിലവില്‍ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. മറ്റ് പരിശോധനകള്‍ തുടരുന്നു.

കിഴക്കമ്പലത്തെ അക്രമം; അന്വേഷണത്തിന് പ്രത്യേക സംഘം, പെരുമ്പാവൂര്‍ എഎസ്പി നേതൃത്വം നല്‍കുംകിഴക്കമ്പലത്തെ അക്രമം; അന്വേഷണത്തിന് പ്രത്യേക സംഘം, പെരുമ്പാവൂര്‍ എഎസ്പി നേതൃത്വം നല്‍കും

3

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിക്കാനും നാളെ മലപ്പുറം പരിപാടിയില്‍ പങ്കെടുക്കാനുമാണ് നിലവിലെ തീരുമാനം, അതിനനുസരിച്ചാണ് കാര്യങ്ങള്‍ താരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. സുരക്ഷാ വീഴ്ച തന്നെയാണ് സംഭവിച്ചിരിക്കുന്നത് അത്‌കൊണ്ട് തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് വാഹനം കയറിയതെന്നാണ് ആദ്യമായി പരിശോധിച്ച് വരികയാണ് പൊലീസ് എഫ്‌ഐ ആര്‍ രജസിറ്റര്‍ ചെയ്തു.

മുഖ്യമന്ത്രിയുടേത് ആർഎസ്എസിനെ വെള്ളപൂശാനുള്ള ശ്രമം; എ കെ സലാഹുദ്ദീന്‍മുഖ്യമന്ത്രിയുടേത് ആർഎസ്എസിനെ വെള്ളപൂശാനുള്ള ശ്രമം; എ കെ സലാഹുദ്ദീന്‍

4

കഴിഞ്ഞ ദിവസം അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ പൊതു ദര്‍ശന ചടങ്ങ് കഴിഞ്ഞ് വരുന്ന വഴി മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടിരുന്നു. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍ വച്ചാണ് അപകടം സംഭവച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ണിങ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടിരുന്നത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി; ജനുവരി 1 മുതല്‍ ആനുകൂല്യങ്ങള്‍ ഇങ്ങനെവന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി; ജനുവരി 1 മുതല്‍ ആനുകൂല്യങ്ങള്‍ ഇങ്ങനെ

5

തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാല്‍ മുഖ്യമന്ത്രിക്ക് വൈകിട്ടോടെയാണ് പിടി തോമസിന് അന്തിമോപചാരം അര്‍പ്പിക്കാനായി പോയത്. പി എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥം പൂജപ്പുരയില്‍ സ്ഥാപിച്ച വെങ്കല പ്രതിമ അനാവരണം ചെയ്യാനായിരുന്നു രാഷ്ട്രപതി തലസ്ഥാനത്തെത്തിയിരുന്നത്. പരിപാടിക്ക് ശേഷം വൈകീട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി പരിപാടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോയത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് അദ്ദേഹം പി ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. പി ടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി തിരിച്ച് മടങ്ങിയിരുന്നത്.

സിൽവർ ലൈൻ; മുഷ്കോടെ പദ്ധതി വേണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല; കോൺഗ്രസിനെതിരെ മുഖ്യമന്ത്രിസിൽവർ ലൈൻ; മുഷ്കോടെ പദ്ധതി വേണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല; കോൺഗ്രസിനെതിരെ മുഖ്യമന്ത്രി

English summary
Chief Minister's escort vehicles met with an accident in Kannur payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion