കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൗരത്വ ഭേദഗതി നിയമ രജിസ്‌ട്രേഷൻ തുടങ്ങിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേരളത്തിൽ പൗരത്വ ഭേദഗതി നിയമ രജിസ്‌ട്രേഷൻ തുടങ്ങിയെന്ന സ്വകാര്യ ചാനൽവാർത്ത വ്യാജമെന്ന് സർക്കാർ. രജിസ്‌ട്രേഷനുള്ള ഒരു അപേക്ഷയും പുറത്തിറക്കിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ഇതിനുള്ള ഒരു നടപടിയും ചെയ്‌തിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ വെബ്‌സൈറ്റിൽ അപേക്ഷ നൽകി അതിന്റെ പ്രിന്റ് കലക്‌ടറേറ്റിൽ കൊടുക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. അതിൽ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല. അപേക്ഷ കലക്‌ടറേറ്റിൽ സ്വീകരിച്ചിട്ടില്ലെന്ന്‌ എഡിഎമ്മും അറിയിച്ചു.

കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്‍ഷം തടവ്, സംഭവം കോഴിക്കോട്കാഴ്ചവൈകല്യമുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 60 വര്‍ഷം തടവ്, സംഭവം കോഴിക്കോട്

കണ്ണൂരിൽ പാകിസ്താൻ പൗരത്വമുള്ള ദമ്പതികളുടെ മകൻ അപേക്ഷ നൽകി എന്ന തരത്തിലാണ്‌ സ്വകാര്യ ചാനലിൽ വാർത്ത വന്നത്. സംസ്ഥാനത്തും പൗരത്വ നിയമ ഭേദഗതി രജിസ്‌ട്രേഷന്‍ തുടങ്ങിയതായതായാണ് റിപ്പോർട്ട് ' പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണിത് വിവാദമായത്. ഇന്ത്യൻ പൗരത്വത്തിനായി കണ്ണൂര്‍ കലക്ട്രേറ്റില്‍ മൂന്നു സെറ്റ് അപേക്ഷകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ പൗരത്വമുള്ള ദമ്പതികളുടെ മകനാണ് അപേക്ഷിച്ചത്. പാക് പൗരത്വമുള്ള മാതാപിതാക്കള്‍ 2008-ല്‍ തിരിച്ചുപോയതിനെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചരിക്കുന്നത്. ജനുവരി 24-നായിരുന്നു രജിസ്‌ട്രേഷന്‍ നടപടി.

pinarayi-15

നിയമത്തിലെ ചട്ടങ്ങള്‍ പുറത്തുവരും മുമ്പേ പുതിയ അപേക്ഷയില്‍ 7-ാം നമ്പര്‍ കോളത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. സിഎഎ പ്രകാരമുള്ള ഭേദഗതി, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണോ, ഈ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന മതത്തിലാണോ എന്നീ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഇങ്ങനെയൊരു ചോദ്യമോ കോളമോ ഉണ്ടായിരുന്നില്ല. അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വ്യക്തത വരുത്തുമെന്ന് എം.എം ആരിഫ് എംപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

English summary
Chief ministers office denies NRC registration from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X