കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലിഫ്റ്റിന്റെ കുഴിയിൽ വീണ് മരിച്ച കുരുന്നിന് നാടിന്റെ യാത്രാമൊഴി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ലിഫ്റ്റിനെടുത്ത കുഴിയിൽ വീണു മരിച്ച പിഞ്ചു കുഞ്ഞിന് നാടിന്റെ യാത്രാമൊഴി. അ​​​മ്മ​​​യ്ക്കൊ​​​പ്പം കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ട് പറമ്പ് ക്യാംപസിലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ യു​​കെ​​ജി വി​​ദ്യാ​​ർ​​ഥി​​യാ​​യ നാ​​ല​​ര​​ വ​​യ​​സു​​കാ​​രനാണ് ഓഫിസിനായി ലിഫ്റ്റിനെടുത്ത കു​​​ഴി​​​യി​​​ൽ​​​ വീ​​​ണ് മു​​​ങ്ങി മ​​​രി​​​ച്ചത്.

ബലാത്സംഗം, പോക്സോ കേസുകളിൽ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം, നിലപാട് കടുപ്പിച്ച് കേന്ദ്രംബലാത്സംഗം, പോക്സോ കേസുകളിൽ അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണം, നിലപാട് കടുപ്പിച്ച് കേന്ദ്രം

കുഞ്ഞിന്റെ മൃതദേഹം പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഞായാറാഴ്ച വൈകിട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

lift

ക​​​ണ്ണൂ​​​ർ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ ത​​​ളി​​​പ്പ​​​റ​​​മ്പ് കു​​​പ്പം സ്വ​​​ദേ​​​ശി പി വി ര​​​ഘു​​​നാ​​​ഥി​​​ന്‍റെ​​​യും ക​​​ണ്ണൂ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ജേ​​​ർ​​​ണ​​​ലി​​​സം വി​​​ഭാ​​​ഗം ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​ളി​​​പ്പ​​​റ​​​മ്പ് രാ​​​ജ​​​രാ​​​ജേ​​​ശ്വ​​​ര ക്ഷേ​​​ത്ര​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തെ സ്മി​​​ത​​​യു​​​ടെ​​​യും മ​​​ക​​​ൻ ദ​​​ർ​​​ശ് ആ​​​ണ് ദാ​​​രു​​​ണ​​​മാ​​​യി മ​​​രി​​​ച്ച​​​ത്.

ശനിയാഴ്ച അ​​​വ​​​ധി​​​ദി​​​വ​​​സ​​​മാ​​​യ​​​തി​​​നാ​​​ൽ ദ​​​ർ​​​ശി​​​നെ​​​യും കൂ​​​ട്ടി​​​യാ​​​ണ് അ​​​മ്മ സ്മി​​​ത മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പി​​​ലെ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​മ്പ​​​സി​​​ലെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​ത്. പു​​​റ​​​ത്ത് ക​​​ളി​​​ക്കാ​​​ൻ പോ​​​യ കു​​​ട്ടി ലി​​​ഫ്റ്റ് സ്ഥാ​​​പി​​​ക്കാ​​​നെ​​​ടു​​​ത്ത കു​​​ഴി​​​യി​​​ൽ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ക​​​ണ്ണ​​​പു​​​രം പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കു​​​ഴി​​​യി​​​ൽ നി​​​റ​​​യെ വെ​​​ള്ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടോ​​​ടെ​​​യാ​​​ണ് ക​​​മി​​​ഴ്ന്നു​​​കി​​​ട​​​ക്കു​​​ന്ന നി​​​ല​​​യി​​​ൽ കു​​​ട്ടി​​​യെ കു​​​ഴി​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഉ​​​ട​​​ൻ​​​ത​​​ന്നെ ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ൾ യു​​​കെ​​​ജി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പി​​​ന​​​ടു​​​ത്ത് മാ​​​ര്യാ​​​ങ്ക​​​യ​​​ത്താ​​​ണ് ര​​​ഘു​​​നാ​​​ഥും കു​​​ടും​​​ബ​​​വും താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. ക​​​ണ്ണൂ​​​ർ ഉ​​​ർ​​​സു​​​ലൈ​​​ൻ സ്കൂ​​​ൾ അ​​​ഞ്ചാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി ദി​​​യ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്

English summary
Child died by falling into elevator shaft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X